Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാംബു ഒ.ഐ.സി.സി ജോഡോ കപ്പ് ഫുട്ബാൾ ടൂർണമെൻറ് മാറ്റിവെച്ചു

text_fields
bookmark_border
യാംബു ഒ.ഐ.സി.സി ജോഡോ കപ്പ് ഫുട്ബാൾ ടൂർണമെൻറ് മാറ്റിവെച്ചു
cancel

യാംബു: സെപ്റ്റംബർ 24, 25 തീയതികളിൽ യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന യാംബു ഒ.ഐ.സി.സി റീം അൽ ഔല ജോഡോ കപ്പ് ഫുട്ബാൾ ടൂർണമെൻറ് നിലവിലെ പ്രത്യേക സാഹചര്യത്തിൽ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.

ടൗണിലെ ഹിജ്‌ജി ഹോട്ടലിൽ ചേർന്ന യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ), വിവിധ ഫുട്ബാൾ ക്ലബുകളുടെ ഭാരവാഹികൾ, ഒ.ഐ.സി.സി ഏരിയ കമ്മിറ്റി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

മത്സരങ്ങളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും തീയതി മാറ്റിയതിലൂടെയുണ്ടായ പ്രയാസത്തിൽ എല്ലാവരും സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. വൈ.ഐ.എഫ്.എ ചെയർമാൻ അബ്ദുൽ ഹമീദ് അറാട്കോ, പ്രസിഡൻറ് ഷബീർ ഹസ്സൻ കാരക്കുന്ന്, ടെക്നിക്കൽ കമ്മിറ്റി പ്രതിനിധി അബ്ദുൽ ഹമീദ് കൊക്കച്ചാൽ, അബ്ദുൽ കരീം പുഴക്കാട്ടിരി, ആഷിഫ് പെരിന്തൽമണ്ണ, യാസിർ കൊന്നോല, ഒ.ഐ.സി.സി ഭാരവാഹികളായ അസ്‌ക്കർ വണ്ടൂർ, സിദ്ധീഖുൽ അക്ബർ, ഷഫീഖ് മഞ്ചേരി, മറ്റ് ഫുട്ബാൾ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yanbu OICC Jodo Cup Football Tournament Postponed
Next Story