‘അരക്ഷിതരാവുന്ന ന്യൂനപക്ഷ സമൂഹം'; യാംബു കെ.എം.സി.സി മുഖാമുഖം സംഘടിപ്പിച്ചു
text_fields'അരക്ഷിതരാവുന്ന ന്യൂനപക്ഷ സമൂഹം' എന്ന ശീർഷകത്തിൽ കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടി
യാംബു: 'അരക്ഷിതരാവുന്ന ന്യൂനപക്ഷ സമൂഹം' എന്ന ശീർഷകത്തിൽ കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി വിവിധ മത സംഘടന നേതാക്കളെയും സാമൂഹിക സന്നദ്ധ പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് മുഖാമുഖം സംഘടിപ്പിച്ചു. സെന്റർ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുമ്പോഴും ന്യൂനപക്ഷ വിഭാഗത്തിന്റെ ശാക്തീകരണത്തിനും സുരക്ഷിതത്വത്തിനും യോജിച്ച പ്രവർത്തനങ്ങൾ വേണമെന്നും കൂടിച്ചേരലുകളുടെ പൊതു ഇടങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷറഫുദ്ദീൻ പാലേരി പരിപാടിയിൽ മോഡറേറ്ററായിരുന്നു.
വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് അബ്ദുൽ മജീദ് സുഹ്രി (യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഒ.പി. അഷ്റഫ് മൗലവി കണ്ണൂർ, നൂർ ദാരിമി നിലമ്പൂർ, (എസ്.ഐ.സി), സലീം വേങ്ങര, താഹിർ ചേളന്നൂർ (തനിമ സാംസ്കാരിക വേദി), അബ്ദുൽ ഹകീം പൊന്മള, അലി കളിയാട്ടുമുക്ക് (ഐ.സി.എഫ്), യാസിർ കൊടുങ്ങല്ലൂർ, ഫാസിൽ അബ്ദുല്ല തൃശൂർ (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), മുസ്തഫ മൊറയൂർ, ബഷീർ പൂളപ്പൊയിൽ, അബ്ദുറഹീം കരുവന്തിരുത്തി, ഖാലിദ് മമ്പുറം, അബ്ദുൽ ഹമീദ് കൊക്കച്ചാൽ,റഷാദ് തിരൂർ, സൽമാൻ, സാജിദ് (കെ.എം.സി.സി), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), നസിറുദ്ദീൻ ഇടുക്കി, സിദ്ധീഖുൽ അക്ബർ (സാമൂഹിക പ്രവർത്തകർ) എന്നിവർ സംസാരിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മർദിത സമൂഹങ്ങളുടെയും അവകാശപ്പോരാട്ടത്തിനായി യോജിച്ച പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ടെന്നും അരക്ഷിതരായ ഒരു ജനസമൂഹത്തിന് ആത്മവിശ്വാസം പകർന്ന് ന്യൂനപക്ഷ ജനതയുടെ രാഷ്ട്രീയഭാഗധേയം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മതസമൂഹങ്ങൾ തമ്മിലുള്ള രഞ്ജിപ്പും വിശ്വാസ്യതയും ശക്തിപ്പെടുമ്പോൾ മാത്രമാണ് ജനാധിപത്യ ക്രമത്തിൽ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന നിലപാടുകൾ സാർഥകമാകൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മർദിത സമൂഹങ്ങളുടെയും അവകാശപ്പോരാട്ടത്തിനായി കൂട്ടായ ശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്നും സംഘടന നേതാക്കൾ പറഞ്ഞു. അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ സമാപന പ്രസംഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

