റമദാനിൽ യാംബുവിൽ നിന്നുള്ള സൗജന്യ ഉംറ സർവിസ് ശ്രദ്ധേയമാകുന്നു
text_fieldsയാംബുവിൽ നിന്നുള്ള സൗജന്യ ഉംറ സർവിസ്
യാംബു: റമദാനിലെ എല്ലാ ദിവസങ്ങളിലും ളുഹ്ർ നമസ്കാരാനന്തരം യാംബുവിൽനിന്നും സൗജന്യമായി ഉംറ ട്രിപ്പ് സംഘടിപ്പിക്കുന്നത് ശ്രദ്ധേയമാകുന്നു. യാംബു ടൗൺ ഇസ്ലാമിക് സെന്ററിന്റെയും (ജാലിയാത്ത്) പ്രമുഖ കോൺട്രാക്ടിങ് സ്ഥാപനമായ ‘ബിൻ ദി ഹാഇസ്’ കമ്പനിയുടെയും ആഭിമുഖ്യത്തിലാണ് സൗജന്യ ഉംറ ട്രിപ്പ് സംഘടിപ്പിക്കുന്നത്.
നോമ്പുതുറക്കുള്ള ഭക്ഷണമടക്കം വിതരണം ചെയ്തു കൊണ്ടുള്ള ഈ യാത്ര പാക്കേജ് നൂറുകണക്കിന് ആളുകളാണ് ഉപയോഗപ്പെടുത്തുന്നത്. ഉംറ കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ 7.30ന് ബസ് തിരിച്ച് യാംബുവിലെത്തുന്നതും തൊഴിലാളികൾക്ക് ഏറെ ഉപകാരപ്രദമാണ്.
ജാലിയാത്തിന്റെ കീഴിൽ രണ്ടു ബസുകളും ‘ബിൻ ദിഹാഇസ്’ കമ്പനിയുടെ കീഴിൽ രണ്ടു ബസുകളുമാണ് എല്ലാ ദിവസങ്ങളിലും ടൗൺ മസ്ജിദ് ജാമിഅ കബീർ പരിസരത്ത് നിന്ന് പുറപ്പെടുന്നത്. വെള്ളിയാഴ്ച കൂടുതൽ തീർഥാടകർ ഉംറക്കായി എത്തുന്നതിനാൽ ഓരോ ബസുകൾ അധികമായി സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

