Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാംബു ഗാർഡിയൻസ് എഫ്.സി ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
യാംബു ഗാർഡിയൻസ് എഫ്.സി ഉന്നത വിജയികളെ അനുമോദിച്ചു
cancel

യാംബു: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും മറ്റു വിവിധ പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി യാംബു ഗാർഡിയൻസ് എഫ്.സി അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. അൽ മനാർ ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച ആസിഫ സജീവ്, ഗാർഡിയൻസ് എഫ്.സി കുടുംബാംഗങ്ങളുടെ മക്കളിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിൽ മികച്ച വിജയം നേടിയ ഖദീജ റാണിയ, മുഹമ്മദ് ഫാദിൽ, അന്ന മേരി ജെയിംസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിജയികൾക്കുള്ള ഗാർഡിയൻസ് എഫ്.സിയുടെ മെമെന്റോകൾ അൽ മനാർ ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ രഹ്‌ന ഹരീഷ്, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, സിന്ധു ജോസഫ് എന്നിവർ വിതരണം ചെയ്തു.

ജെയിംസ് ഡെൻസൺ പുനലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പിൽ ഷാജി മോൻ, രഹ്‌ന ഹരീഷ്, സയ്യിദ് യൂനുസ്, അജോ ജോർജ്, സിദ്ദീഖുൽ അക്ബർ, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സജീവ് സൈനുദ്ദീൻ സ്വാഗതവും ബിഹാസ് കരുവാരക്കുണ്ട് നന്ദിയും രേഖപ്പെടുത്തി. ആസിഫ സജീവ് മറുപടി പ്രസംഗം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yanbu Guardians FC honors high achievers
Next Story