യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ആറാമത് ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു
text_fieldsയാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആറാമത് ഫുട്ബാൾ മത്സരത്തിന്റെ ലോഗോ പ്രകാശനചടങ്ങ്
യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) ആറാമത് ഫുട്ബാൾ മത്സരത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഏപ്രിൽ 18 ന് റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുന്ന വൈ.ഐ.എഫ്.എ, എച്ച് .എം. ആർ ചാമ്പ്യൻസ് കപ് 2025 മത്സരത്തിന്റ ലോഗോയുടെയും ഫിക്ച്ചറിന്റെയും പ്രകാശനം നടന്നു.
യാംബു കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈ.ഐ.എഫ്.എ പ്രസിഡന്റ് ശബീർ ഹസ്സൻ കാരക്കുന്ന് അധ്യക്ഷത വഹിച്ചു. എച്ച്.എം.ആർ ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോട്, റദ് വ ഗൾഫ് കമ്പനി എം.ഡി ബാബുക്കുട്ടൻ സി പിള്ള, റീം അൽ ഔല പ്രതിനിധി ഫിറോസ് ചെറുകോട്, എ.ആർ എൻജിനീയറിങ് പ്രതിനിധി സമീർ, ഫർഹാൻ മോങ്ങം, അജ്മൽ മണ്ണാർക്കാട്, ബിഷർ കരുവാരക്കുണ്ട് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ലോഗോ പ്രകാശനം നടന്നു.
സാംസ്കാരിക, കായിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ഫിക്സചർ പ്രകാശനവും ചടങ്ങിൽ നടന്നു. വൈ.ഐ.എഫ്.എയുടെ ആദ്യകാല സാരഥികളായിരുന്ന നിയാസ് പുത്തൂർ, സിറാജ് മുസ്ലിയാരകത്ത്, ബഷീർ പൂളപ്പൊയിൽ എന്നിവർ യാംബുവിലെ ആദ്യകാല ഫുട്ബാൾ മത്സരങ്ങളുടെ നാൾവഴികളെക്കുറിച്ച് സംസാരിച്ചു.
യാംബുവിലെ വിവിധ സാംസ്കാരിക, സാമൂഹിക സംഘടനാ നേതാക്കളായ അബ്ദുൽ കരീം പുഴക്കാട്ടിരി, ബാബുക്കുട്ടൻ സി. പിള്ള, ശങ്കർ എളങ്കൂർ, നിയാസ് യൂസുഫ്, സിദ്ദീഖുൽ അക്ബർ, അനീസുദ്ദീൻ ചെറുകുളമ്പ്, മാമുക്കോയ ഒറ്റപ്പാലം, ബിഹാസ് കരുവാരക്കുണ്ട്, സിബിൽ ഡേവിഡ് പാവറട്ടി എന്നിവർ ആശംസ നേർന്നു. അസ്ക്കർ വണ്ടൂർ പരിപാടി നിയന്ത്രിച്ചു. വൈ.ഐ.എഫ്.എ ജനറൽ സെക്രട്ടറി ഇബ്രാഹീം കുട്ടി പുലത്ത് സ്വാഗതവും ട്രഷറർ യാസർ കൊന്നോല നന്ദിയും പറഞ്ഞു. ഒമ്പത് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ഏപ്രിൽ 18, 25, മേയ് ഒന്ന്, രണ്ട് ദിവസങ്ങളിലാണ് നടക്കുക. ലോഗോ, ഫിക്സചർ പ്രകാശന ചടങ്ങിൽ യാംബുവിലെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതാക്കളും വിവിധ ക്ലബുകളുടെ സാരഥികളും ഫുട്ബാൾ പ്രേമികളും ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

