'സ്പെല്ലിങ് ബീ ' മത്‌സരം: യാമ്പു അൽ മനാർ സ്‌കൂൾ ജേതാക്കൾ
text_fieldsയാമ്പു: ഇൻറർ നാഷനൽ സ്‌കൂളുകളിലെ ഗേൾസ് വിഭാഗം ജൂനിയർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'സ്പെല്ലിങ് ബീ ' മത്സരത്തിൽ അൽ മനാർ ഇന്റർ നാഷണൽ സ്‌കൂൾ ജേതാക്കളായി. സ്‌കൂളിലെ വിദ്യാർഥിനി കളായ ഫാത്തിമ ദാനിഷ്, ഫാത്തിമ നദ, ഹന്ന ഫാത്തിമ ഷൈജു, ഉമൈമ ഇബ്‌റാഹീം അലി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റോയൽ കമ്മീഷനിലെ അൽ ഹുസ്സൻ ഇന്റർ നാഷണൽ സ്‌കൂളിൽ നടന്ന മത്‌സര ത്തിൽ യാമ്പുവിലെ എട്ട് ഇന്റർ നാഷണൽ സ്‌കൂളുകളിലെ വിദ്യർഥിനികൾ മാറ്റുരച്ചു.
വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും യാമ്പുവിലെ വിദേശ സ്‌കൂൾ (ഗേൾസ് വിഭാഗം) സൂപ്പർ വൈസർ നാദിയ അൽ ഗാമിദി വിതരണം ചെയ്തു. വിവിധ ഇൻറർ നാഷണൽ സ്‌കൂളുകളിലെ സൂപ്പർ വൈസർമാർ, പ്രിൻസിപ്പൽമാർ, യാമ്പു യൂണിവേഴ്സിറ്റി കോളേജ് പ്രതിനിധി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മത്‌സരത്തിൽ ഉന്നത വിജയം നേടിയ വിദ്യർഥികളെ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ, വൈസ് പ്രിൻസിപ്പൽ മൈത്രി ജഗദീഷ്, സ്‌കൂൾ മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
