യാംബു യുനീക് അറബ് കപ്പ് സെവൻസ് ഫുട്ബാൾ: അറാട്കോ മലബാർ എഫ്.സി ജേതാക്കൾ
text_fieldsയുനീക് എഫ്.സി യാംബു സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ
ജേതാക്കളായ അറാട്കോ മലബാർ എഫ്.സി യാംബു ടീം ട്രോഫിയുമായി
യാംബു: എച്ച്.എം.ആർ കോൺട്രാക്ടിങ് കമ്പനി വിന്നേഴ്സ് ട്രോഫിക്കും തൗഫീഖ് സൂപ്പർമാർക്കറ്റ് യാംബു റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി യുനീക് എഫ്.സി യാംബു സംഘടിപ്പിച്ച ഒന്നാമത് യുനീക് അറബ് കപ്പ് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ അറാട്കോ മലബാർ എഫ്.സി യാംബു ടീം ജേതാക്കളായി. യുനീക് എഫ്.സി യാംബു ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അറാട്കോ മലബാർ എഫ്.സി വിജയിച്ചത്. യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരച്ച ആവേശ മത്സരങ്ങൾക്കാണ് യാംബു റദ് വ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം സാക്ഷിയായത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം മുൻ എം.എസ്.പി മലപ്പുറത്തിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി താരവുമായ യുനീക് എഫ്.സി ടീമിലെ മുഫീദ് സഹൽ കരസ്ഥമാക്കി. ഫൈനൽ മത്സരത്തിലെ ആദ്യഗോൾ അടക്കം ഏഴ് ഗോൾ നേടിയ ഫാസിൽ (അറാട്കോ മലബാർ എഫ്.സി) ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനുള്ള പ്രത്യേക സമ്മാനത്തിന് അർഹനായി. മികച്ച ഗോൾ കീപ്പറായി മുനീറിനെയും മികച്ച സെന്റർ ബാക്ക് ആയി ഷഫീഖിനെയും (ഇരുവരും അറാട്കോ മലബാർ എഫ്.സി) തിരഞ്ഞെടുത്തു.
യുനീക് എഫ്.സി യാംബു പ്രസിഡൻറ് അസ്‌ക്കർ വണ്ടൂർ മത്സരം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽനിന്ന് ലഭ്യമാകുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത തുക യാംബു മലയാളി അസോസിയേഷന്റെ ജീവകാരുണ്യ ഫണ്ടിലേക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ, ബിസിനസ് മേഖലയിലെ പ്രമുഖർ സംബന്ധിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷാനവാസ് മസ്‌കൻ വണ്ടൂർ സ്വാഗതവും രക്ഷാധികാരി ഇബ്രാഹിം കുട്ടി പുലത്ത് ചുങ്കത്തറ നന്ദിയും പറഞ്ഞു.ജേതാക്കൾക്കുള്ള ട്രോഫി യുനീക് എഫ്.സി രക്ഷാധികാരി അലിയാർ ചെറുകാട്, മുർഷിദ് വെള്ളേരി എന്നിവർ ചേർന്നും റണ്ണേഴ്‌സ് ട്രോഫി തൗഫീഖ് സൂപ്പർമാർക്കറ്റ് പ്രതിനിധി ബാബുമോൻ ക്ലാരി എടരിക്കോട് എന്നിവരും കൈമാറി.
അബ്രഹാം ആലപ്പുഴ, സബീർ കോട്ടക്കൽ എന്നിവർ ടൂർണമെന്റിലെ മെഡിക്കൽ ടീമിന് നേതൃത്വം നൽകി. റിയാസ് മോൻ ശാന്തിനഗർ, പി.സി. ഷൈജൽ, നിസാർ നിലമ്പൂർ, സുഹൈൽ വണ്ടൂർ, ഷാജഹാൻ വണ്ടൂർ, മുജീബ് നിലമ്പൂർ, അഷ്റഫ് കൊണ്ടോട്ടി, ഷൗക്കത്ത് മണ്ണാർക്കാട്, സൈനുൽ ആബിദ് മഞ്ചേരി, ആസിഫ് ചെറുകാട്, ഷബീർ കാളികാവ്, മുഹമ്മദലി ചെറുകുളം, ശിഹാബ് മഞ്ചേരി, സഫീൽ കടന്നമണ്ണ, ആസിഫ് ചാലിയം, ശിഹാബ് വാണിയമ്പലം, ജംഷീദ് വണ്ടൂർ, ഫസൽ മമ്പാട്, മനോജ് പെരിന്തൽമണ്ണ, ഫാറൂഖ് വാണിയമ്പലം, സുഭാഷ് തൃശൂർ, ഷിയാസ് മലപ്പുറം, ഹാരിസ് വണ്ടൂർ, വിപിൻ തൃശൂർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

