Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ജീ​വമായി യാം​ബു...

സ​ജീ​വമായി യാം​ബു ട്രാ​ഫി​ക് പൊ​ലീ​സ് കാ​മ്പ​യി​ൻ

text_fields
bookmark_border
സ​ജീ​വമായി യാം​ബു ട്രാ​ഫി​ക് പൊ​ലീ​സ് കാ​മ്പ​യി​ൻ
cancel
camera_alt???????????? ??????????? ???????????????? ??????????? ????????? ????????????? ?????????????????????????

യാം​ബു: ‘നി​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ യാം​ബു ട്രാ​ ഫി​ക് വി​ഭാ​ഗം കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വം.
യാം​ബു ഗ​വ​ർ​ണ​റേ​റ്റി​ലെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​പ് ര​ദേ​ശ റോ​ഡി​ൽ സു​ര​ക്ഷ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് റോ​ഡ് സു​ര​ക്ഷ നി​യ​മ​ങ്ങ​ളി​ൽ അ​വ​ബോ​ധം ന​ൽ​കു​ന്ന ല​ഘു​ലേ​ഖ​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ബോ​ധ​വ​ത്‌​ക​ര​ണ പ​രി​പാ​ടി​യു​ടെ ര​ണ്ടാം​ഘ​ട്ട ല​ഘു​ലേ​ഖ​ക​ളാ​ണ് പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്​​ത​ത്.

റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ഡ്രൈ​വ​ർ​മാ​രും ജ​ന​ങ്ങ​ളും ക​ർ​ശ​ന ജാ​ഗ്ര​ത പാ​ലി​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് വി​മു​ക്തി നേ​ടാ​മെ​ന്ന ബോ​ധ​വ​ത്ക​ര​ണ​മാ​ണ്​ കാ​മ്പ​യി​നി​ലൂ​ടെ ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്തി​​െൻറ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ത്യ​സ്​​ത​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ റോ​ഡ്സു​ര​ക്ഷ കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്നു​ണ്ട്. യാം​ബു​വി​ലെ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​നം യാം​ബു പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഖാ​ലി​ദ് ബി​ൻ ഖ​റാ​ർ അ​ൽ​ഹ​ർ​ബി നി​ർ​വ​ഹി​ച്ചു. കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് റോ​ഡ​രി​കി​ൽ വ​ലി​യ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും ബ​ഹു​വ​ർ​ണ ഫ്ല​ക്‌​സ് ഫ​ല​ക​ങ്ങ​ളും വ്യാ​പ​ക​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​മ്പ​യി​ൻ ബോ​ർ​ഡു​ക​ളു​ടെ വ​ലി​യ യൂ​നി​പോ​ളു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsyambu traffic
News Summary - yambu traffic-saudi-gulf news
Next Story