യാമ്പു ടൂറിസം മേളയിൽ പാരമ്പര്യത്തിെൻറ ഓർമകളുമായി ‘ദീവാനിയ ബൈത്തു ജെദ്ദീ’
text_fieldsയാമ്പു: യാമ്പു ടൂറിസം ഡെവലപ്മെൻറ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂറിസം മേളയിൽ അറേബ്യൻ പൈതൃകം തുടിക്കുന്ന കാഴ്‌ചകൾ . പരമ്പരാഗത കൈത്തറി, കരകൗശല വസ്തുക്കളും, മൺപാത്രങ്ങളും മറ്റും പ്രദർശനത്തിനും വിൽപ്പനക്കും ഒരുക്കിയിട്ടുണ്ട്. ഗോത്ര വർഗ ബദവി ജീവിത രീതികളിൽ നിന്ന് നാഗരിക ജീവിതത്തിലേക്കുള്ള മാറ്റത്തിെൻറ നാൾവഴികൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതാണ് കാഴ്‌ചകൾ. ‘ദീവാനിയ ബൈത്തു ജെദ്ദീ’ എന്ന പേരിൽ മുത്തച്ഛെൻറ വീടായി ചിത്രീകരിച്ച പവലിയെൻറ മേൽക്കൂര ഈത്തപ്പനയുടെ ഓലയും മടലും ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. പഴയ രീതിയിൽ ചുമരും ഇരിപ്പിടങ്ങളും ‘ഫാനൂസ്’ വെട്ടവുമൊക്കെയായി പുതിയ രീതിയിലാണ് ഈ സ്റ്റാൾ. പഴമയുടെ സ്മൃതികൾ അയവിറക്കി വൈകുന്നേരങ്ങളിൽ അറബ് കുടുംബങ്ങൾ ഈ പവലിയനുകളിൽ ഒത്തുകൂടുന്നു.
പ്രാദേശിക ടൂറിസം വികസിപ്പിക്കുന്നതിെൻറ ഭാഗമായി ടൂറിസം മേഖലയിലേക്ക് സൗദി യുവതീയുവാക്കളെ ആകർഷിക്കാൻ വേണ്ടി വിവിധ പരിപാടികളാണ് ബന്ധപ്പെട്ടവർ മേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. നഗരിയിലെ സ്റ്റേജിൽ പാരമ്പര്യത്തിെൻറ നൃത്തച്ചുവടുകളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങു തകർക്കുന്നു. ഇവ കാണാൻ രാത്രികളിൽ സ്വദേശി കുടുംബങ്ങളുടെ തിരക്കാണിവിടെ.
ചെങ്കടലിെൻറ തീരദേശമായ യാമ്പുവിലെ പഴയ അറബികൾ ഒട്ടുമുക്കാലും മത്സ്യബന്ധനമായിരുന്നു തൊഴിലായി സ്വീകരിച്ചിരുന്നത്. മത്സ്യബന്ധനത്തിനായി പണ്ട് ഉപയോഗിച്ചിരുന്ന വഞ്ചിയും വലകളും സാധനങ്ങളും കയർകൊണ്ടും മറ്റും നിർമിച്ച വസ്തുക്കളും മേള പരിചയപ്പെടുത്തുന്നു. പാരമ്പര്യ ഭക്ഷണസ്റ്റാളുകളുമുണ്ട്. കുട്ടികൾക്ക് ഉല്ലസിക്കാനുള്ള സംവിധാനങ്ങളും മിനി മൃഗശാലയും, സർക്കസുമൊക്കെ ഒരുക്കിയിട്ടുണ്ട്. പലചരക്ക് മുതൽ വസ്ത്രങ്ങൾ വരെ വാങ്ങാൻ ഒരുക്കിയ വിശാലമായ ഷോപ്പിങ് സ്റ്റാളുകളിലും വൈകുന്നേരങ്ങളിൽ തിരക്കാണ്. മേള നവമ്പർ 17 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
