യാംബു ‘ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ 2023’ ഇന്ന്
text_fieldsRepresentational Image
യാംബു: ‘വിനോദം, വിജ്ഞാനം, കാരുണ്യം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഏരിയ കമ്മിറ്റി വിദ്യാർഥികൾക്ക് ‘ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ 2023’ എന്ന പേരിൽ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്കുശേഷം 2.45ന് അൽ മനാർ ഇന്റർനാഷനൽ സ്കൂൾ ബോയ്സ് സെക്ഷനിലാണ് മത്സരം ഒരുക്കിയിരിക്കുന്നതെന്ന് ചെയർമാൻ മുഹമ്മദ് ശിഹാബുദ്ദീൻ പാലക്കാട്, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ കുറുകത്താണി എന്നിവർ അറിയിച്ചു. മത്സരപരിപാടിയിൽ യാംബുവിലെ അൽ മനാർ ഇന്റർനാഷനൽ സ്കൂളിലെയും കെൻസ് ഇന്റർനാഷനൽ സ്കൂളിലെയും വിദ്യാർഥികൾ പങ്കെടുക്കും. വിശദവിവരങ്ങൾക്ക് 0560079335, 0591368134 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

