വളർച്ചാക്കുതിപ്പിൽ യാമ്പു തുറമുഖം
text_fieldsയാമ്പു: യാമ്പുവിലെ കിങ് ഫഹദ് വ്യാവസായിക തുറമുഖം റെക്കോഡ് നേട്ടങ്ങളുമായി ശ്രദ്ധേയമാകുന്നു. പ്രവർത്തനങ്ങൾ ഉൗർജിതമാക്കി ഗണ്യമായ വളർച്ചാക്കുതിപ്പിലാണ് യാമ്പു തുറമുഖം. ഒരേ സമയം16 കപ്പലുകൾ അടുപ്പിച്ചതും 10 കപ്പലുകൾ പ്രവേശന അനുമതിക്കായി കാത്തിരിക്കുകയും ചെയ്യുന്നത് ഈയിടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്രയും കപ്പലുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുകവഴി തുറമുഖത്തിെൻറ ശേഷിയാണ് തെളിയിക്കപ്പെടുന്നത്. വിഷൻ 2030 െൻറ ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാൻ സൗദി ജനറൽ പോർട്ട് അതോറിറ്റി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സ്വദേശി നിക്ഷേപകർക്ക് ധാരാളം അവസരങ്ങൾ നൽകാനും യുവാക്കൾക്ക് തുറമുഖ മേഖലയിൽ തൊഴിൽ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമെന്ന് ബന്ധപ്പെട്ടവർ കണക്ക് കൂട്ടുന്നു. യാമ്പു തുറമുഖത്തിൽ നിലവിൽ പ്രതിവർഷം 210 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ട്. കഴിഞ്ഞ ആറ് മാസ കാലാവധിയിൽ 24 ദശലക്ഷം ടൺ ഇറക്കുമതിയും 16 ദശ ലക്ഷം ടൺ കയറ്റുമതിയും ഇവിടെ നിന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അന്താരാഷ്്ട്ര വിപണിയിലേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, പെട്രൊ കെമിക്കൽ ഉത്പന്നങ്ങൾ, മറ്റു അസംസ്കൃത വസ്തുക്കൾ എന്നിവ യാമ്പു തുറമുഖം വഴി കയറ്റി അയക്കുന്നുണ്ട്. തുറമുഖത്ത് അതിവേഗം ചരക്കുകൾ നീക്കം ചെയ്യാൻ സാധിക്കുന്ന തരത്തിൽ സാങ്കേതിക സൗകര്യങ്ങളും പരിഷ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
