കെ.എം.സി.സി ‘കുടുംബ സുരക്ഷ പദ്ധതി’
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിലുള്ള ‘കരുതലിന്റെ സാന്ത്വന സ്പർശം’കുടുംബ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും കോഓർഡിനേറ്റേഴ്സ് മീറ്റും സംഘടിപ്പിച്ചു. കെ.എം.സി.സി വേൾഡ് പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി അംഗത്വ വിതരണ പ്രഖ്യാപനം നടത്തി. 26 വർഷമായി പ്രവാസികൾക്ക് ആശ്വാസമായി പദ്ധതി മുമ്പോട്ട് കൊണ്ടുപോകുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു.
സുരക്ഷാ പദ്ധതിയിലെ അംഗം മരണപ്പെട്ടാൽ അഞ്ച് ലക്ഷം വരെ ആശ്രിതർക്ക് സഹായമായി നൽകുന്നതാണ് പദ്ധതി. മരണാനന്തര കർമ്മങ്ങൾക്കായി അടിയന്തിര ധനസഹായം, നിശ്ചിത വർഷം തുടർച്ചയായി അംഗത്വം തുടരുന്നവർക്ക് 25,000 രൂപ വരെ നൽകുന്ന ഫൈനൽ എക്സിറ്റ് ആനുകൂല്യം, ചികിത്സ സഹായം, അപകടം മൂലം സ്ഥിരമായി ജോലിചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ നൽകുന്ന സഹായങ്ങൾ തുടങ്ങിയവ പദ്ധതിയുടെ സവിശേഷതകളാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പ്രവാസം നിർത്തി നാട്ടിൽ പോയി അംഗത്വം നഷ്ടപ്പെടുന്നവർക്ക് വീണ്ടും പദ്ധതിയിൽ അംഗമാകാൻ അവസരം നൽകുമെന്ന് സുരക്ഷാ സ്കീം ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി അറിയിച്ചു.
കെ.എം.സി.സി നാഷനൽ സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സെക്രട്ടറി നാസർ മച്ചിങ്ങൽ, ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ചെയർമാൻ കെ.കെ. മുഹമ്മദ്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും അബു കട്ടുപ്പാറ നന്ദിയും പറഞ്ഞു. കുട്ടിപ്പ ഇരുമ്പുഴി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

