യാംബു സഫ ഇലക്ട്രോണിക്സ് എഫ്.സി ടീം വിജയാഘോഷം
text_fieldsയാംബു സഫ ഇലക്ട്രോണിക്സ് എഫ്.സി ടീം വിജയാഘോഷം
യാംബു: എലൈറ്റ് എഫ്.സി യാംബുവിന്റെ ആഭിമുഖ്യത്തിൽ യാംബുവിലെ യൂറോപ്പ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘എലൈറ്റ് എനർജിസസ് വെറ്ററൻസ് സൂപ്പർ കപ്പ് 2026’ടൂർണമെന്റിൽ ജേതാക്കളായ സഫ ഇലക്ട്രോണിക്സ് എഫ്.സി ടീം വിജയാഘോഷം സംഘടിപ്പിച്ചു.
സിദ്ദീഖ് ഒളവട്ടൂർ (ജിദ്ദ), അബ്ദുൽ ഹമീദ് (അറാട്കോ), ഉസ്മാൻ (സഫ ഇലക്ട്രോണിക്സ്) എന്നിവരും ക്ലബ്ബ് ഭാരവാഹികളും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. യാംബുവിലെ വിവിധ സാംസ്കാരിക, കായിക സംഘടന പ്രതിനിധികളായ അജോ ജോർജ്ജ്, ഇബ്രാഹീം കുട്ടി പുലത്ത്, യാസിർ കൊന്നോല സംബന്ധിച്ചു. ക്ലബ്ബ് കമ്മിറ്റി അംഗങ്ങളായ ആരിഫ് ചാലിയം, സുനീർ തിരുവനന്തപുരം, ഫൈസൽ കാരാട്ടിൽ, നബീൽ കൊടിയത്തൂർ, മുഹമ്മദ് അലി ഒഴുകൂർ, സഹദ് കടങ്ങല്ലൂർ, ബഷീർ പൂനൂർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

