Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിഫ ലോകകപ്പ് ആവേശത്തിൽ യാംബു റോയൽ പ്ലാസ ഷോപ്പിങ് മാൾ

text_fields
bookmark_border
'സെലിബ്രെറ്റ് എവർ ഗോൾ' വമ്പൻ ഓഫറുകളുമായി ഷോപ്പിങ് ഉത്‌സവത്തിന് തുടക്കമായി
ഫിഫ ലോകകപ്പ് ആവേശത്തിൽ യാംബു റോയൽ പ്ലാസ ഷോപ്പിങ് മാൾ
cancel
camera_alt

യാംബു റോയൽ പ്ലാസ ഷോപ്പിങ് മാൾ 'സെലിബ്രെറ്റ് എവർ ഗോൾ' ഉത്സവം ജനറൽ മാനേജർ അബ്ദുല്ല ജാസിർ അൽ ജുഹ്‌നി ഉദ്‌ഘാടനം ചെയ്യുന്നു.

യാംബു: ഫിഫ ലോകകപ്പ് ആവേശത്തെ അവിസ്മരണീയ ഷോപ്പിങ് അനുഭവമാക്കി മാറ്റാൻ വമ്പൻ ഓഫറുകളുമായി യാംബുവിലെ റോയൽ പ്ലാസ ഷോപ്പിങ് മാൾ. യാംബു അറബ് ഒലിവ് ട്രേഡിങ്ങ് കമ്പനിയുടെ കീഴിലുള്ള റോയൽ പ്ലാസ ഷോപ്പിങ് മാൾ ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളാണ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം റോയൽ പ്ലാസ ഷോപ്പിങ് മാളിൽ നടന്ന ചടങ്ങിൽ കമ്പനി ജനറൽ മാനേജർ അബ്ദുല്ല ജാസിർ അൽ ജുഹ്‌നി കേക്ക് മുറിച്ച് നിർവഹിച്ചു. അറബ് ഒലിവ് ട്രേഡിങ്ങ് കമ്പനി സി.ഇ.ഒ ആഷിഖ് അബ്ദുറഹ്മാൻ, മാനേജിങ് ഡയറക്ടർമാരായ സിദ്ധീഖ് കിഴിശ്ശേരി, അഷ്‌റഫ് പൂക്കളത്തൂർ എന്നിവരും നൗഷാദ് കണ്ണൂർ, അബ്ദുൽ വാഹിദ് കിഴിശ്ശേരി, റിസാൽ മഞ്ചേരി, അബ്ദുസ്സലാം തൃശൂർ, മുബഷിർ വണ്ടൂർ, സൈനുദ്ധീൻ തൃപ്പനച്ചി, അനീസുദ്ദീൻ ചെറുകുളമ്പ്, സമീർ ചൂനൂർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഈ മാസം ഒന്ന് മുതൽ നാല് വരെ തിയതികളിലാണ് ഉപഭോക്താക്കൾക്കായി ഈ പ്രത്യേക ഓഫറുകൾ ലഭ്യമാകുക. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഫാഷൻ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഫൂട്ട് വെയർ, സ്വീറ്റ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വേനൽ അവധിക്കാലം മുന്നിൽ കണ്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ യാംബു റോയൽ പ്ലാസ ഷോപ്പിങ് മാൾ നൽകുന്ന ഓഫറുകൾ വഴി മികച്ചൊരു അവസരമാണ് നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yambu Royal Plaza Shopping Mall in the spirit of FIFA World Cup
Next Story