യാംബു റീം അൽ ഔല എഫ്.സി ടീം വിജയാഘോഷം
text_fieldsകെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ക്ലബ് വിഭാഗത്തിൽ ജേതാക്കളായ യാംബു റീം അൽ ഔല എഫ്.സി ടീമിന്റ വിജയാഘോഷം
യാംബു: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കായിക വിഭാഗം ജിദ്ദയിൽ സംഘടിപ്പിച്ച പ്രഥമ ഇ. അഹ്മദ് സാഹിബ് മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ക്ലബ്ബ് വിഭാഗത്തിൽ ജേതാക്കളായ യാംബു റീം അൽ ഔല എഫ്.സി ടീം വിജയാഘോഷം സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രമുഖരായ ടീമുകൾ മാറ്റുരച്ച മത്സരത്തിലാണ് യാംബുവിലെ ടീം വിജയക്കൊടി പാറിപ്പിച്ചത്.
യാംബു ടൗൺ റിലാക്സ് ഹോട്ടലിന്റെ മുൻവശത്ത് സംഘടി പ്പിച്ച ആഘോഷപരിപാടി യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) ചെയർമാൻ അബ്ദുൽ ഹമീദ് അറാട്കോ, പ്രസിഡന്റ് ഷബീർ ഹസ്സൻ, റീം അൽ ഔല എഫ്.സി ട്രഷറർ ഫിറോസ് മുണ്ടയിൽ, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ എന്നിവർ ചേർന്ന് 'റീം അൽ ഔല എഫ്.സി ചമ്പ്യാൻസ്' എന്നെഴുതിയ കേക്ക് മുറിച്ചാണ് ഉദ്ഘാടനം ചെയ്തത്.
വൈ.ഐ.എഫ്.എ സെക്രട്ടറി ഇബ്രാഹീം പുലത്ത്, റീം അൽ ഔല ഓപ്പറേഷൻ മാനേജർ ബസീം വണ്ടൂർ, നവോദയ യാംബു രക്ഷാധികാരി അജോ ജോർജ്, 'ഗൾഫ് മാധ്യമം' യാംബു റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ്, സുനീർ തിരുവനന്തപുരം, ആരിഫ് ചാലിയം, വിവിധ ഫുട്ബാൾ ക്ലബ്ബുകളുടെ പ്രതിനിധികൾ, സ്ഥലത്തെ ഫുട്ബാൾ പ്രേമികൾ അടക്കം ധാരാളം പേർ ചടങ്ങിൽ സംബന്ധിച്ചു. റീം അൽ ഔല എഫ്.സി പ്രസിഡന്റ് സിബിൾ ഡേവിഡ് പാവറട്ടി, സെക്രട്ടറി ബിഹാസ് കരുവാരക്കുണ്ട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷത്തിൽ പങ്കുചേരാൻ എത്തിയവർക്ക് കേക്കും പായസവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

