യാംബു ആർ.സി എഫ്.സിക്ക് പുതിയ നേതൃത്വം
text_fieldsവിപിൻ തോമസ് കൂട്ടിക്കൽ (പ്രസി.), നൗഫൽ കരിമാറോട്ടിൽ (സെക്ര.), ഫിറോസ് കരുവാരക്കുണ്ട് (ട്രഷ.)
യാംബു: യാംബു റോയൽ കമീഷൻ ഫുട്ബാൾ ക്ലബിന് (ആർ.സി എഫ്.സി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡിയോഗം നാസർ മുക്കിൽ ഉദ്ഘാടനം ചെയ്തു.വിപിൻ തോമസ് അധ്യക്ഷതവഹിച്ചു. നിയാസ് യൂസുഫ് (മീഡിയവൺ), ഷൗക്കത്ത് എടക്കര, റലീഷ് രാജൻ എന്നിവർ ആശംസകൾ നേർന്നു. അബ്ബാസലി പാറക്കണ്ണി സ്വാഗതവും ഹബീബ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
റിട്ടേണിങ് ഓഫിസറായ ബഷീർ പൂളപ്പൊയിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഭാരവാഹികൾ: ബഷീർ പൂളപ്പൊയിൽ (ചെയർ.), വിപിൻ തോമസ് കൂട്ടിക്കൽ (പ്രസി.), അബ്ദുറസാഖ് താമരശ്ശേരി, റലീഷ് രാജൻ (വൈ. പ്രസി.), നൗഫൽ കരിമാറോട്ടിൽ (സെക്ര.), സുബൈർ ചെർപ്പുളശ്ശേരി, അബ്ബാസ് അലി പാറക്കണ്ണി (ജോ. സെക്ര.), ഫിറോസ് കരുവാരക്കുണ്ട് (ട്രഷറർ), നാസർ മുക്കിൽ, അബ്ദുറഹീം തൊടിയിൽ കരുവാരക്കുണ്ട്, നജീബ് മക്കരപ്പറമ്പ് (രക്ഷാധികാരികൾ), ഹബീബ് മക്കരപ്പറമ്പ്, സയ്യിദ് അലി വിഴിഞ്ഞം (ഫുട്ബാൾ ടീം കോച്ച്), നിസ്സാർ കൂടരഞ്ഞി (ടീം കോഓഡിനേറ്റർ), ഹുസൈൻ പുത്തനങ്ങാടി, സാജിദ് മോങ്ങം, സിറാജ് തിരൂർ (സോഷ്യൽ മീഡിയ വിങ്), നിസാർ ബാബു ചുങ്കത്തറ (ടീം ക്യാപ്റ്റൻ), ഷഫീഖ് കുട്ടത്തി, ഇക്രാമുൽ ഹക്ക് (ടീം വൈസ് ക്യാപ്റ്റൻ).

