യാംബു റാസ് അംബീഷൻ സൂപ്പർ കപ്പ്; എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ജേതാക്കൾ
text_fieldsയാംബു റാസ് അംബീഷൻ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീം ട്രോഫിയുമായി
യാംബു: യാംബുവിൽ സമാപിച്ച റാസ് അംബീഷൻ സൂപ്പർ കപ്പ് 2025 സീസൺ രണ്ട് ഫുട്ബാൾ ടൂർണമെന്റിൽ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീം ജേതാക്കളായി. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ രണ്ടു ദിനങ്ങളിലായി നടന്ന ഫുട്ബാൾ മാമാങ്കത്തിൽ റദ് വ ഗൾഫ് യുനീക് എഫ്.സി ടീമിനെ പരാജയപ്പെടുത്തി എതിരില്ലാത്ത രണ്ടു ഗോളുകൾ നേടിയാണ് എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീം വിജയിച്ചത്.
എച്ച്.എം.ആർ എവർഗ്രീൻ ഫുട്ബാൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേളയിൽ 11 ടീമുകളാണ് മാറ്റുരച്ചത്. യുനീക് എഫ്.സി ടീമിലെ റിസ്വാൻ ഗോൾഡൻ ബാളിനും അൽ അംരി സ്ട്രൈക്കേഴ്സ് ടീമിലെ ജിൻഷാദ് ഗോൾഡൻ ബൂട്ടിനും, എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീമിലെ ആദിൽ ഗോൾഡൻ ഗ്ലോവിനും അർഹരായി. എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീമിലെ ഇസ്മായിൽ ആണ് ബെസ്റ്റ് ഡിഫെന്റർ ആയി തിരഞ്ഞെടുത്തത്.
ഫൈനൽ മത്സരത്തിന്റ ഉദ്ഘാടന ചടങ്ങിൽ സൊഹൈബ് ഖാൻ (റാസ് അംബീഷൻ), വി.പി ഹിഫ്സുറഹ്മാൻ (സിഫ്), ഷംസുദ്ദീൻ ഓലശ്ശേരി (നോർക്ക ലീഗൽ കൺസൽറ്റൻറ്), അലി മുസ്ലിം അൽ സോബി, വജ്ദി സനീദ് (റദ് വ ക്ലബ്ബ്), നൗഫൽ കാസർകോട് (എച്ച്.എം.ആർ), ഷൗഫർ വണ്ടൂർ (റീം അൽ ഔല), ആസിഫ് പെരിന്തൽമണ്ണ (അക്നെസ്), റാഫി (എ.ആർ എഞ്ചിനീയറിങ്), അബ്ദുൽ ഹമീദ് അറാട്കോ, ഷബീർ ഹസ്സൻ, ഇബ്റാഹീം കുട്ടി പുലത്ത്, യാസിർ കൊന്നോല (വൈ.ഐ.എഫ്.എ), നിയാസ് പുത്തൂർ (കെ.എം.സി.സി), അജോ ജോർജ് (നവോദയ), സിദ്ധീഖുൽ അക്ബർ(ഒ.ഐ.സി.സി), നിയാസ് യൂസുഫ് (മീഡിയ വൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ശങ്കർ എളങ്കൂർ, അസ്ക്കർ വണ്ടൂർ, സുനീർ തിരുവനന്തപുരം, എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി പ്രസിഡന്റ് അജ്മൽ മണ്ണാർക്കാട്, മുൻ പ്രസിഡന്റുമാരായ നിസാർ ഉപ്പള, ഹുസ്നു കോയക്കുട്ടി എന്നിവർ പങ്കെടുത്തു.
ഫുട്ബാൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹമീദ് കാസർകോട്, സാബിത്ത് കോഴിക്കോട്, ലല്ലു സുഹൈൽ മമ്പാട്, ശമീർ ചാലിയം, സാദ് മണ്ണാർക്കാട്, അസീസ് മണ്ണാർക്കാട്, റഫീഖ് ലക്കി, ഖാസിം ചെർപ്പുളശേരി, ഷൗക്കത്ത് പന്നിക്കോട്, നൗഷാദ്, സിദ്ധീഖ് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

