പ്രവാസി ബാല്യങ്ങൾക്ക് പുത്തനുണർവായി യാംബു ‘റെയിൻബോ സ്കിൽ ക്യാമ്പ്’
text_fieldsയാംബു: മലർവാടി ബാലസംഘം യാംബു സോണിെൻറ ആഭിമുഖ്യത്തിൽ കെൻസ് ഇൻറർനാഷനൽ സ്‌കൂളിൽ സംഘടിപ്പിച്ച ‘റെയിൻബോ സ്കിൽ ക്യാമ്പ്’ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഫ്ലാറ്റുകൾക്കുള്ളിലെ പരിമിത സാഹചര്യങ്ങളിൽ കഴിയുന്ന പ്രവാസി ബാല്യങ്ങൾക്കും കൗമാരങ്ങൾക്കും, അവരുടെ രക്ഷിതാക്കൾക്കും അറിവും വിനോദവും ഒരുപോലെ പകരുന്നതായിരുന്നു ഈ സംഗമം.
ഗെയിംസ് ഗാർഡൻ, ഗ്രൂപ്പ് ടാസ്ക്സ്, ട്രഷർ ഹണ്ട്, ഫാമിലി ക്രിയേറ്റീവ് ടൈം, സ്റ്റേജ് ഐറ്റംസ്, എക്സിബിഷൻ കോർണർ, ത്രിഫ്റ്റ് സ്റ്റോർസ്, ടേസ്റ്റി ഫുഡ്, സ്റ്റോറി ടൈം എന്നിങ്ങനെ വിവിധങ്ങളായ സെഷനുകളാണ് ക്യാമ്പിൽ നടന്നത്. മലർവാടി വെസ്റ്റേൺ പ്രൊവിൻസ് കോഓഡിനേറ്റർ കെ.എം. അനീസ്, തനിമ യാംബു സോനൽ പ്രസിഡൻറ് സലിം വേങ്ങര, യാംബു കെൻസ് സ്‌കൂൾ ബോയ്സ് സെക്ഷൻ ഹെഡ്‌മാസ്റ്റർ സബാഹ് ആലുവ, നിഷാദ് തിരൂർ എന്നിവർ ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു.
മലർവാടിയിലെ കുരുന്നുകളുടെ കുടുംബങ്ങളും മുഖ്യാതിഥികളും ചേർന്ന് വിവിധ മത്സരങ്ങളിലും പരിപാടികളിലും മികച്ച പ്രകടനം കാഴ്ചവെച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. നിയാസ് യൂസുഫ് (മീഡിയവൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) എന്നിവർ സമ്മാന വിതരണത്തിൽ പങ്കാളികളായി.
കോഓഡിനേറ്റർ നൗഷാദ് വി. മൂസ, അസിസ്റ്റൻറ് കോഓഡിനേറ്റർ സുഹൈൽ മമ്പാട്, തനിമ യാംബു സോണൽ സെക്രട്ടറി ഇൽയാസ് വേങ്ങൂർ, അമീൻ ആലത്തൂർ, ഷിൽന നിഷാദ് തിരൂർ, ഹംദ അമീൻ, ഷംസുദ്ധീൻ ബിൻ ഹുസൈൻ കോഴിക്കോട്, അസ്‌ലം അസീസ്, തൗഫീഖ് മമ്പാട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

