Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ 10ാം...

സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഫലം; മി​ന്നും വി​ജ​യ​വു​മാ​യി യാം​ബു റ​ദ്‌​വ സ്കൂ​ൾ

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഫലം; മി​ന്നും വി​ജ​യ​വു​മാ​യി യാം​ബു റ​ദ്‌​വ സ്കൂ​ൾ
cancel
camera_alt

മ​ൻ​ഹ സ​ഫീ​ർ, പ്ര​ഞ്ജ​ൽ കൗ​ശി​ക്, ഫ​ഹ​ദ് അ​ക് യാ​സ്

യാം​ബു: ഈ ​വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച് യാം​ബു റ​ദ്‌​വ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ 34 വി​ദ്യാ​ർ​ഥി​ക​ളി​ൽ 28 പേ​ർ ഡി​സ്​​റ്റി​ങ്ഷ​നോ​ടെ​യും നാ​ല്​ പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സ്സോ​ടെ​യും വി​ജ​യി​ച്ചു. സ്കൂ​ളി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം സ​മ്മാ​നി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്‌​മെൻറും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

മി​ക​ച്ച നി​ല​വാ​ര​ത്തോ​ടെ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ മ​ൻ​ഹ സ​ഫീ​ർ (98.8 ശ​ത​മാ​നം), പ്ര​ഞ്ജ​ൽ കൗ​ശി​ക് (97.6), ഫ​ഹ​ദ് അ​ക്യാ​സ് (95.06) എ​ന്നി​വ​രെ സ്കൂ​ള​ധി​കൃ​ത​ർ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​ഉ​ന്ന​ത വി​ജ​യ​ത്തി​ൽ സ്കൂ​ൾ മേ​ധാ​വി ത​ഗ്രീ​ദ് അ​ൽ ജു​ഹാ​നി, ബോ​യ്‌​സ് സെ​ക്ഷ​ൻ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ ഖാ​ൻ, ഗേ​ൾ​സ് സെ​ക്ഷ​ൻ പ്രി​ൻ​സി​പ്പ​ൽ മു​തീ​റ ഫി​റോ​സ് എ​ന്നി​വ​രും സ്കൂ​ൾ സ്​​റ്റാ​ഫും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yambusaudi gulf newsCBSE ResultsCBSE 10
News Summary - Yambu Radwa School is a success
Next Story