യാംബു പ്രവാസി വെൽഫെയർ റിപ്പബ്ലിക്ദിനം ആഘോഷിച്ചു
text_fieldsറിപ്പബ്ലിക്ദിനാഘോഷത്തോടനുബബന്ധിച്ച് പ്രവാസി വെൽഫെയർ യാംബു സംഘടിപ്പിച്ച
സംഗമം ബിന്ദു സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
യാംബു: റിപ്പബ്ലിക്ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംഗമം വിവിധ പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. യാംബു കെൻസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ് ഉദ്ഘാടനം ചെയ്തു.
വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ സംസ്കാരം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും അവ സംരക്ഷിക്കാനും മാനവിക സൗഹൃദം ഊട്ടിയുറപ്പിക്കാനുമുള്ള ശ്രമങ്ങൾ എല്ലാവരിൽ നിന്നും ഉണ്ടാവേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല പ്രസിഡന്റ് സോജി ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘സേവ് ദി കോൺസ്റ്റിറ്റ്യൂഷൻ സേവ് ദി നേഷൻ’ എന്ന വിഷയത്തെ അധികരിച്ച് ശബീബ സലാഹുദ്ദീൻ കരിങ്ങനാട് വിഷയാവതരണം നടത്തി. ഇന്ത്യൻ ഭരണഘടന രൂപവത്കൃതമായതു മുതൽ കടന്നുവന്ന വഴികൾ സദസ്യരെ അവർ ഓർമിപ്പിച്ചു. നമ്മുടെ ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്ന തുല്യനീതിയും മതേതര സംരക്ഷണവും രാജ്യത്ത് ഉറപ്പുവരുത്താൻ എല്ലാവരും ഏറെ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു. ജോർജ് തെക്കേടത്ത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു.
യാംബു വിചാരവേദി പ്രസിഡന്റ് അഡ്വ. ജോസഫ് അരിമ്പൂർ, ഗൾഫ് മാധ്യമം യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ്, മീഡിയവൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ്, ‘സിജി’ യാംബു കോഓഡിനേറ്റർ നൗഷാദ് വി. മൂസ, യൂത്ത് ഇന്ത്യ യാംബു സെക്രട്ടറി മുഹമ്മദ് യാഷിഖ്, സാമൂഹിക പ്രവർത്തകൻ സലിം വേങ്ങര എന്നിവർ ആശംസാപ്രസംഗം നടത്തി. മേഖല സെക്രട്ടറി നസിറുദ്ദീൻ ഓമണ്ണിൽ പരിപാടി നിയന്ത്രിച്ചു. അഫ്റ ബഷീർ, റയ്യ നിയാസ് എന്നിവർ ദേശഭക്തി ഗാനമാലപിച്ചു. പ്രവാസി വെൽഫെയർ യാംബു ഏരിയ സെക്രട്ടറി ഇൽയാസ് വേങ്ങൂർ സ്വാഗതവും മേഖല ജോയന്റ് സെക്രട്ടറി സഫീൽ കടന്നമണ്ണ നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെയാണ് സംഗമം അവസാനിച്ചത്. യാംബു ഏരിയ ട്രഷറർ ഫൈസൽ കോയമ്പത്തൂർ, മുനീർ കോഴിക്കോട്, ഷൗക്കത്ത് എടക്കര, ഷക്കീല മുനീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

