യാംബു പ്രവാസി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsയാംബു പ്രവാസി യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന്
യാംബു: കേരളത്തിൽ തുടർഭരണമാണ് വരുകയെന്നത് മീഡിയകളുടെ മാത്രം സൃഷ്ടിയാണെന്നും മാധ്യമങ്ങളെ വിലക്കുവാങ്ങി തങ്ങളുടെ വരുതിയിൽ നിർത്താൻ ഇടതുപക്ഷം നടത്തുന്ന കുതന്ത്രം വിലപ്പോവില്ലെന്നും എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ് അഭിപ്രായപ്പെട്ടു. യാംബു പ്രവാസി യു.ഡി.എഫ് നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യാംബു യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുസ്തഫ മൊറയൂർ ഓൺലൈൻ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. അഷ്കർ വണ്ടൂർ, മാമുക്കോയ ഒറ്റപ്പാലം, സിദ്ദീഖുൽ അക്ബർ, അബ്ദുൽ കരീം താമരശ്ശേരി എന്നിവർ സംസാരിച്ചു. കൺവീനർ ശങ്കർ എളങ്കൂർ സ്വാഗതവും അലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

