Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പുവിൽ...

യാമ്പുവിൽ പെട്രോകെമിക്കൽ റിഫൈനറിയിൽ തീപിടിത്തം; ചെന്നെ സ്വദേശി മരിച്ചു, 11 പേർക്ക് പരിക്ക്

text_fields
bookmark_border
യാമ്പുവിൽ പെട്രോകെമിക്കൽ റിഫൈനറിയിൽ തീപിടിത്തം; ചെന്നെ സ്വദേശി മരിച്ചു, 11 പേർക്ക് പരിക്ക്
cancel
 യാമ്പു: വ്യവസായ നഗരിയിലെ നാഷനൽ പെട്രോകെമിക്കൽ ഇൻഡസ്ട്രിയൽ കമ്പനിയിൽ (നാറ്റ്പെറ്റ്) ഉണ്ടായ തീപിടിത്തത്തിൽ തൊഴിലാളിയായ ചെന്നെ സ്വദേശി മരിച്ചു. ജെ.പി. ജയപ്രകാശ്​ എന്ന യുവാവാണ്​ മരിച്ചത്​. സംഭവത്തിൽ പതിനൊന്ന് പേർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ്​ സംഭവം. പരിക്കേറ്റവർ ആശുപത്രി വിട്ടു. മൂന്ന് പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതായി ജുബൈൽ യാമ്പു റോയൽ കമീഷൻ വക്താവ് ഡോ. അബ്​ദുറഹ്​മാൻ അൽ അബ്​ദുൽ ഖാദർ അറിയിച്ചു. മരിച്ച ജയപ്രകാശി​​​െൻറ ഭാര്യയും രണ്ട്​ കുട്ടികളും യാമ്പുവിലാണ്​ താമസം. തീപിടിത്തം നടന്ന ഉടനെ റോയൽ കമീഷനിലെയും യാമ്പുവിലെയും അഗ്​നി സേന വിഭാഗങ്ങളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുറ്റമറ്റ നടപടികൾ സ്വീകരിച്ചതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. കൂടുതൽ നഷ്​ടങ്ങൾ സംഭവിച്ചില്ലെന്ന്​ അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തെ തുടർന്ന്​ വ്യവസായ ശാല പരിസരത്ത്​ പുകപടലങ്ങൾ വ്യാപിക്കുകയും യാമ്പു^ജിദ്ദ ഹൈവേ റോഡിൽ അൽപസമയം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പരിസര മലിനീകരണത്തെ കുറിച്ച് റോയൽ കമീഷ​​​െൻറ വിദഗ്​ധസംഘം പഠനം നടത്തി താമസക്കാർക്ക് വേണ്ട മുന്നറിയിപ്പുകൾ നൽകി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newssaudi fireyambumalayalam news
News Summary - Yambu petro chemical refinary fire
Next Story