യാംബു ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി
യാംബു: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമകളുടെ രണ്ടാണ്ടുകൾ കടന്നുപോകുന്ന പശ്ചാത്തലത്തിൽ ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സെക്രട്ടറി അസ്ക്കർ വണ്ടൂർ ഉദ്ഘാടനം ചെയ്തു.
നിശ്ചയദാർഢ്യത്തോടെ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് നടന്ന വ്യത്യസ്തനായ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ മഹിതമായ മാതൃകകൾ പിൻപറ്റാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലും അസാമിലും നടക്കുന്ന ന്യൂനപക്ഷ വിഭാഗത്തോട് കാണിക്കുന്ന സർക്കാരുകളുടെ വർഗീയ വിവേചനത്തിനെതിരെ ശക്തമായ പൊതുബോധം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.ഐ.സി.സി യാംബു വൈസ് പ്രസിഡന്റ് അബ്ദുന്നാസർ കുറുകത്താണി അധ്യക്ഷതവഹിച്ചു. മുജീബ് പൂവച്ചൽ, മിഥുൻ ശങ്കർ എളങ്കൂർ, ശരത് നായർ കോഴിക്കോട്, സൈനുദ്ദീൻ കുട്ടനാട്, ഫൈസൽ, ശിഹാബ് എന്നിവർ സംസാരിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണ പിള്ള, സി.വി പത്മരാജൻ, യാംബു ഒ.ഐ.സി.സി മുൻ ട്രഷററായിരുന്ന ദിൽജിത്ത് എന്നിവരെയും യോഗത്തിൽ അനുസ്മരിച്ചു. ശമീൽ മമ്പാട് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

