ത​ക​ർ​ന്ന ബോ​ട്ടി​ലെ നാ​ലു​പേ​രെ നാ​വി​ക​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

10:21 AM
19/11/2019
ക​ട​ലി​ൽ ബോ​ട്ട്​ ത​ക​ർ​ന്ന് കു​ടു​ങ്ങി​വ​രെ യാം​ബു നാ​വി​ക സു​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

യാം​ബു: ക​ട​ലി​ൽ ബോ​ട്ട്​ ത​ക​ർ​ന്ന് കു​ടു​ങ്ങി​യ നാ​ലു​പേ​രെ യാം​ബു​വി​ൽ നാ​വി​ക സു​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. യാം​ബു ഭാ​ഗ​ത്തെ ക​ട​ലി​ലെ യാ​ത്ര​ക്കി​ടെ​യാ​ണ് ബോ​ട്ടു ത​ക​ർ​ന്ന വി​വ​രം മ​റൈ​ൻ ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ൽ അ​റി​യി​പ്പ് ല​ഭി​ച്ച​ത്. 

പ​ട്രോ​ൾ നാ​വി​ക സു​ര​ക്ഷാ സേ​ന ഉ​ട​ൻ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ത​ക​ർ​ന്ന ബോ​ട്ടി​ലെ നാ​ലു ജീ​വ​ന​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി മ​ദീ​ന നാ​വി​ക സു​ര​ക്ഷാ വി​ഭാ​ഗം മാ​ധ്യ​മ വ​ക്താ​വ്  കേ​ണ​ൽ നാ​ഇ​ഫ്  ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഹി​ൻ​സി അ​റി​യി​ച്ചു.

ബോ​ട്ടു​ക​ളു​ടെ  സു​ര​ക്ഷ എ​പ്പോ​ഴും പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കാ​നും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ൽ ഏ​റെ ജാ​ഗ്ര​ത പാ​ലി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ  ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ കോ​സ്​​റ്റ്​ ഗാ​ർ​ഡി​​​െൻറ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 994ൽ  ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Loading...
COMMENTS