യാംബു നവോദയ കുടുംബ സുരക്ഷാ ഫണ്ട് കൈമാറി
text_fieldsവേങ്ങര കുനിയിൽ അബ്ദുൽ ജബ്ബാറിന്റെ കുടുംബത്തിനുള്ള
നവോദയ സുരക്ഷ ഫണ്ട് എ.പി സാക്കിർ, സിബിൾ പാവറട്ടിക്ക് കൈമാറുന്നു
യാംബു: യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായ ജിദ്ദ നവോദയ യാംബു ടോയോട്ട യൂനിറ്റിലെ അംഗവും ജെംസ് കമ്പനി ജീവനക്കാരനുമായിരുന്ന മലപ്പുറം വേങ്ങര കുനിയിൽ അബ്ദുൽ ജബ്ബാറിന്റെ കുടുംബ സുരക്ഷാഫണ്ട് കൈമാറി.
യാംബു ടൗൺ നവോദയ ഓഫിസിൽ നടന്ന ചടങ്ങിൽ ജിദ്ദ നവോദയ യാംബു ഏരിയ സെക്രട്ടറി സിബിൾ പാവറട്ടിക്ക് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ എ.പി സാക്കിർ ഫണ്ട് കൈമാറി. നവോദയ ഏരിയ രക്ഷാധികാരി അജോ ജോർജ്, ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ, ജോയിന്റ് സെക്രട്ടറിമാരായ രാജീവ് തിരുവല്ല, ഷൗക്കത്ത് മണ്ണാർക്കാട്, ജീം സിത്താഷ് യൂനിറ്റ് സെക്രട്ടറി നിസാമുദ്ദീൻ കല്ലറ, അബ്ദുൽ നാസർ കടലായി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. എ.പി സാക്കിർ നന്ദി പറഞ്ഞു. ഒരു വർഷം കാലാവധിയുള്ള നവോദയ അംഗത്വമുള്ള പ്രവർത്തകർ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് കേന്ദ്ര കമ്മിറ്റി നൽകുന്ന രണ്ടു ലക്ഷം രൂപയുടെ കുടുംബ സുരക്ഷാ ഫണ്ടും ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള യൂനിറ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ച 2,25,000 രൂപയും ചേർത്ത് മൊത്തം 4,25,000 രൂപ, ഡിസംബർ 21 ന് കുനിയിൽ അബ്ദുൽ ജബ്ബാറിെൻറ വീട്ടിലെത്തി കുടുംബത്തിന് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

