വിജയദീപം തെളിച്ചും മധുരം വിളമ്പിയും വിജയമാഘോഷിച്ച് യാംബു നവോദയ
text_fieldsകേരളത്തിൽ ഭരണത്തുടർച്ച കൈവരിച്ച ഇടതു ജനാധിപത്യ മുന്നണിയുടെ മഹാവിജയത്തിൽ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ആഘോഷ പരിപാടി സംഘടിപ്പിച്ചപ്പോൾ
യാംബു: കേരളത്തിൽ ഭരണത്തുടർച്ച കൈവരിച്ച ഇടതു ജനാധിപത്യ മുന്നണിയുടെ മഹാവിജയത്തിൽ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി വിജയദീപം തെളിച്ചും കേക്ക് മുറിച്ചും വിജയദിനത്തിൽ പങ്കാളിയായി . ആഘോഷ പരിപാടിയിൽ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി രക്ഷാധികാരി ഗോപി മന്ത്രവാദി, ഏരിയ പ്രസിഡൻറ് കരുണാകരൻ, ആക്ടിങ് സെക്രട്ടറി അനീഷ് സുധാകരൻ, ട്രഷറർ സിബിൾ ബേബി എന്നിവർ സംസാരിച്ചു.
ജനപക്ഷ വികസന നയം നടപ്പാക്കിയും മാതൃകാ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കിയും മഹാമാരിയെ പിടിച്ചുകെട്ടിയും കേരളീയരുടെ ആവേശവും ആത്മവിശ്വാസവുമായിത്തീർന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാറിൻെറ തുടർഭരണം സാധ്യമാക്കിയ കേരള ജനതക്ക് ചടങ്ങിൽ സംസാരിച്ചവർ പ്രത്യേകം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

