യാംബു മീഡിയവൺ സൂപ്പർ കപ്പ് 2025 എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ജേതാക്കൾ
text_fieldsയാംബുവിൽ മീഡിയവൺ സൂപ്പർ കപ്പ് 2025 ജേതാക്കളായ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി, റണ്ണറപ് എച്ച്.എം.ആർ സ്ട്രൈക്കേഴ്സ് എഫ്.സി ടീമുകൾ ട്രോഫികളുമായി
യാംബു: യാംബുവിലെ ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ മീഡിയവൺ സൂപ്പർ കപ്പ് 2025 ഫുട്ബാൾ ടൂർണമെന്റ് കലാശപ്പോരിൽ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീം ജേതാക്കളായി. എച്ച്.എം.ആർ സ്ട്രൈക്കേഴ്സ് എഫ്.സി ടീം റണ്ണറപ്പും. രണ്ടിനെതിരെ മൂന്നു ഗോളുകൾ നേടിയാണ് എവർഗ്രീൻ മീഡിയവൺ സൂപ്പർകപ്പ് സ്വന്തമാക്കിയത്.
മീഡിയവൺ സൂപ്പർ കപ്പിന്റെ സൗദിയിലെ പുതിയ സീസണിനാണ് യാംബുവിൽ തുടക്കം കുറിച്ചത്. ഈ മാസം 29, 30 തീയതികളിൽ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് അടുത്ത മീഡിയ വൺ സൂപ്പർ കപ്പ് ടൂർണമെന്റ്. ജിദ്ദയിലും ഈ സീസണിൽ മത്സരം നടക്കും.
യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രമുഖരായ 10 ടീമുകളാണ് മാറ്റുരച്ചത്. കേരളത്തിലെയും പ്രവാസത്തിലെയും മികവുറ്റ കാൽപ്പന്തുകളിക്കാരെ കളത്തിലിറക്കി ടീമുകൾ നടത്തിയ പ്രകടനം യാംബുവിലെ ഫുട്ബാൾ ചരിത്രത്തിൽ വേറിട്ട കളിയനുഭവങ്ങൾ സമ്മാനിച്ചു. കുടുംബങ്ങളും കുട്ടികളും അടക്കം വമ്പിച്ച ജനാവലിയാണ് ആവേശക്കളി കാണാൻ രണ്ടു ദിനങ്ങളിലും എത്തിയത്.
ഫൈനൽ മത്സരത്തോട് അനുബന്ധിച്ച് യാംബുവിലെ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളും മലർവാടി ബാലസംഘം കുരുന്നുകളും നടത്തിയ വിവിധ കലാപ്രകടനങ്ങൾ വർണപ്പൊലിമ പകർന്നു. പ്രോഗ്രാം കൺവീനർ നൗഷാദ് വി. മൂസയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ ഒരുക്കി. സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഓർത്തോപീഡിക് സർജൻ ഡോ. അജ്മൽ സൈനുദ്ദീനും മീഡിയവൺ ജി.സി.സി ഹെഡ് സവാബ് അലിയും ചേർന്ന് ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്തു.
മീഡിയ വൺ സൗദി മാർക്കറ്റിങ് കൺട്രി ഹെഡ് ഹസനുൽ ബന്ന, യാംബു ലേഖകൻ നിയാസ് യൂസുഫ്, സൂപ്പർ കപ്പ് 2025 ജനറൽ കൺവീനർ ഇല്യാസ് വേങ്ങൂർ, ഗൾഫ് മാധ്യമം യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ്, പൊതുരംഗത്തെ പ്രമുഖരായ ഇബ്രാഹീംകുട്ടി പുലത്ത്, അബ്ദുൽ കരീം പുഴക്കാട്ടിരി, യാസിർ കൊന്നോല, നൗഫൽ കാസർകോട്, ബാബുക്കുട്ടൻ പിള്ള, അബ്ദുൽ ഹമീദ് അറാട്കോ, അൻസിൽ, സുനീർ ഖാൻ, നജീബ് ഖാൻ തിരുവനന്തപുരം, സുലു കൊട്ടാരക്കര, അനസ് ബിൻ നാസർ, ആരിഫ് ചാലിയം, അലിയാർ ചെറുകോട്, അബ്ദുറസാഖ് നമ്പ്രം, സലിം വേങ്ങര, അസ്ക്കർ വണ്ടൂർ, എ.പി. സാകിർ, ബിജു വെളിയാമറ്റം, രാജീവ് തിരുവല്ല, ആരിഫ് ചാലിയം, ആസിഫ് പെരിന്തൽമണ്ണ, അബ്ദുൽ ബാസിത്, മുഹമ്മദ് ഇമ്രാൻ ഖാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കളിക്കാരെ പരിചയപ്പെടുകയും ചെയ്തു.
ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായും ടോപ് സ്കോററായും തെരഞ്ഞെടുക്കപ്പെട്ട റഹീം, മികച്ച ഗോൾ കീപ്പറായ ഷാമിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായ ഷഹീർ (എല്ലാവരും എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി), ബെസ്റ്റ് ഡിഫൻഡർ ഉനൈസ് (എച്ച്.എം.ആർ സ്ട്രൈക്കേഴ്സ് എഫ്.സി) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായി. ഇവർക്കുള്ള പ്രത്യേക ട്രോഫികൾ പരിപാടിയിലെ അതിഥികളും മീഡിയ വൺ പ്രതിനിധികളും സമ്മാനിച്ചു.
മീഡിയ വൺ ജി.സി.സി ഹെഡ് സവാബ് അലിയും എച്ച്.എം.ആർ കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടർ നൗഫലും ചേർന്ന് വിന്നേഴ്സ് ട്രോഫി സമ്മാനിച്ചു. സവാബ് അലിയും നിയാസ് യൂസുഫും ചേർന്ന് റണ്ണറപ്പ് ട്രോഫിയും കൈമാറി. മീഡിയ സൊലൂഷൻസ് സീനിയർ ഓഫിസർ മിസ്അബ്, പ്രോഗ്രാം ജനറൽ കൺവീനർ ഇല്യാസ് വേങ്ങൂർ, അസിസ്റ്റന്റ് കൺവീനർ ലല്ലു സുഹൈൽ, വളന്റിയർ ക്യാപ്റ്റൻ സുനിൽ ബാബു ശാന്തപുരം, പ്രോഗ്രാം കൺവീനർ നൗഷാദ് മൂസ, അസിസ്റ്റന്റ് പ്രോഗ്രാം കൺവീനർ സലാഹുദ്ദീൻ കരിങ്ങനാട്, ടീം കോഓഡിനേറ്റർ തൗഫീഖ് മമ്പാട്, തനിമ യാംബു സെക്രട്ടറി അബ്ബാസ് എടക്കര, ഷൗക്കത്ത് എടക്കര, നാസർ തൊടുപുഴ, ജാഫർ താനൂർ, ഷംസുദ്ദീൻ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

