യാംബു മലബാർ എഫ്.സി ജനകീയ ഇഫ്താർ സംഗമം
text_fieldsയാംബു മലബാർ എഫ്.സി സംഘടിപ്പിച്ച ഇഫ്താർ സംഗമം
യാംബു: യാംബുവിലെ മലയാളി സമൂഹത്തിന്റെ ജനപ്രിയ ക്ലബായ മലബാർ എഫ്.സി ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു ബിൻ ദിഹാഇസ് ഹോട്ടൽ അങ്കണത്തിൽ നടന്ന സംഗമത്തിൽ മത, രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ സംഘടന നേതാക്കളും പ്രവർത്തകരും പ്രദേശത്തെ കായിക പ്രേമികളും കുടുംബങ്ങളും അടക്കം ആയിരത്തോളം ആളുകൾ പങ്കെടുത്തു. സൽമാൻ അൽ അൻവരി റമദാൻ സന്ദേശം നൽകി.
അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതം പറഞ്ഞു. മലബാർ എഫ്.സി സാരഥികളായ ഫർഹാൻ മോങ്ങം, ഷബീബ് വണ്ടൂർ, ഷമീർ ബാബു കാരകുന്ന്, അർഷാദ് കൊണ്ടോട്ടി, യാസിർ മൈലപ്പുറം, ജംഷീർ ഒഴുകൂർ, ഷഫീഖ് മങ്കട, മുബാറക് ചങ്ങരംകുളം, ശബീർ അരിപ്ര, അഫു തിരൂർ, സഹൽ അരീക്കോട്, സഹീർ അരീക്കോട്, ഷാനിൽ ബാവ അരീക്കോട്, അബ്ദുറഹീം കണ്ണൂർ, ഷറഫുല്ല ചാപ്പനങ്ങാടി, മുഹ്സിൻ മലപ്പുറം, അജു കൊണ്ടോട്ടി, അബ്ദുൽ ഹമീദ് കാസർകോട് എന്നിവർ നേതൃത്വം നൽകി.

