യാംബു മലബാർ എഫ്.സി അറാട്കോ സൂപ്പർ കപ്പ് സീസൺ 2 ലോഗോ പ്രകാശനം
text_fieldsയാംബു: ഈ മാസം 26, 27 തീയതികളിൽ യാംബുവിൽ നടക്കുന്ന 17ാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ‘അറാട്കോ സൂപ്പർ കപ്പ് സീസൺ 2’ ലോഗോ പ്രകാശനം ചെയ്തു. കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് സ്വിച്ച് ഓൺ ചെയ്ത് ലോഗോ പ്രകാശനം നടത്തി. യാംബുവിലെയും പരിസരപ്രദേശങ്ങളിലെയും പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻറിനോടനുബന്ധിച്ച് നടക്കുന്ന ‘ലക്കി ഡ്രോ കൂപ്പൺ’ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
മലബാർ എഫ്.സി ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ബഷീർ തൂത, കൺവീനർ മുബാറക്, റീം അൽ ഔല ക്യാമ്പ് മാനേജർ ഫിറോസ് എന്നിവരിൽനിന്ന് ഫോർമുല അറേബ്യ മാനേജർ അബ്ദുൽ ഗഫൂർ ആദ്യ കൂപ്പൺ സ്വീകരിച്ചു.
യാംബുവിലെ വിവിധ സാമൂഹിക, സാംസ്കാരിക, കായിക സംഘടന നേതാക്കളും ഫുട്ബാൾ പ്രേമികളും ചടങ്ങിൽ സംബന്ധിച്ചു. ടൂർണമെൻറ് വൈസ് ചെയർമാൻ അബ്ബാസ്, അനീസ്, ഹനീഫ, സലിം, ഫർഹാൻ മോങ്ങം, ഷാനിൽ ബാവ, സമീർ ബാബു, അൻവർ, അഷ്റഫ്, ഷഫീഖ്, ബഷീർ, ജസീർ, സഹീർ, ഹമീദ് കൊക്കച്ചാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യാസിർ കൊന്നോല നന്ദി പറഞ്ഞു.

