Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാംബു മലബാർ എഫ്.സി അറാട്കോ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് പ്രൗഢമായ തുടക്കം

text_fields
bookmark_border
തമിഴ്നാട് മണപ്പാറ നിയോജക മണ്ഡലം എം.എൽ.എയും തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പി. അബ്ദുസ്സമദ് ഉദ്‌ഘാടനം ചെയ്തു
Yambu Malabar FC, Aratco Sevens Football Tournament
cancel

യാംബു: യാംബു മലബാർ എഫ്.സി സംഘടിപ്പിക്കുന്ന 17-ാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 'അറാട്കോ സൂപ്പർ കപ് സീസൺ- 2' ന് പ്രൗഢമായ തുടക്കം. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിച്ച ടൂർണമെന്റ് തമിഴ് നാട് മണപ്പാറ നിയോജക മണ്ഡലം എം.എൽ.എയും തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പി അബ്ദുസ്സമദ് ഉദ്‌ഘാടനം ചെയ്തു. യാംബു ജവാസാത് ഉദ്യോഗസ്ഥൻ സഈദ് മുസല്ലം അൽ ജുഹാനി, അറാട് കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി അബ്ദുൽ ഹമീദ്, യാംബു ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷബീർ ഹസ്സൻ, സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി, വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കളായ നാസർ നടുവിൽ, ശങ്കർ എളങ്കൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, അജോ ജോർജ്ജ്, അസ്‌ക്കർ വണ്ടൂർ, ശഫീഖ് മഞ്ചേരി, സുനീർ ഖാൻ തിരുവനന്തപുരം, ഷാജഹാൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

ആദ്യ മത്‌സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് എൻ. കംഫേര്ട്സ് ആർ.സി എഫ്.സി ടീമിനെ പരാജയപ്പെടുത്തി മലബാർ എഫ്.സി വിജയിച്ചു. റീം അൽ ഔല ട്രേഡിങ് എഫ്.സി ടീമും കാർഫുഡ് എഫ്.സി സനാഇയയും തമ്മിൽ നടന്ന മത്‌സരവും ഗ്ലോ അറേബ്യ ട്രേഡിങ് ഫൈറ്റേഴ്‌സ് കണ്ണൂരും റദ് വ ഗൾഫ് യുനീക് എഫ്.സി ടീമും തമ്മിൽ നടന്ന മത്‌സരവും സമനിലയിൽ ഗോളടിക്കാതെ അവസാനിച്ചു.

റീം അൽ ഔല ട്രേഡിങ് എഫ്.സി ടീമും റദ് വ ഗൾഫ് യുനീക് എഫ്.സി ടീമും ഷൂട്ട് ഔട്ടിൽ വിജയിച്ചു. എച്ച്.എം.ആർ എവർഗ്രീൻ എഫ്‌.സി ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി തൗഫീഖ് സൂപ്പർ മാർക്കറ്റ് സോക്കർ ജീം 16 ടീമും ആദ്യ ദിനത്തിലെ മത്‌സരത്തിൽ വിജയിച്ചു. ജിപ്സൺ, കണ്ണൻ, ആഷിഖ്, നിയാസ് ഫക്റു എന്നിവരെ വിവിധ മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു.

യാംബുവിലെയും പരിസരപ്രദേശങ്ങളിലെയും എട്ട് പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്‌സരത്തിന്റെ സെമി ഫൈനലും ഫൈനലും ഇന്ന് (വെള്ളി) രാത്രി നടക്കും. മലബാർ എഫ്.സി ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബഷീർ തൂത, കൺവീനർ മുബാറക്, ടൂർണമെന്റ് വൈസ് ചെയർമാൻ അബ്ബാസ്, ഫർഹാൻ മോങ്ങം, യാസിർ കൊന്നോല, സമീർ ബാബു,ഹനീഫ, ഷഫീഖ്, ആഫു, അനീസ്, സലീം, ഷാനിൽ ബാവ, അൻവർ, ഇംതിയാസ് തുടങ്ങിയവർ മത്‌സരത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yambu Malabar FC Aratco Sevens Football Tournament gets off to a grand start
Next Story