യാംബു കെ.എം.സി.സി ഇ. അഹമ്മദ് സ്മാരക സേവ പുരസ്കാരം
text_fieldsയാംബു: സാമൂഹിക, ജീവകാരുണ്യ മേഖലയിൽ മികച്ച സേവനം നൽകിയ മുൻതലമുറ നേതാക്കളെ ‘ഇ. അഹമ്മദ് സ്മാരക സേവ പുരസ്കാരം’ നൽകി ആദരിക്കുമെന്ന് യാംബു കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അറിയിച്ചു. യാംബുവിൽ മികവുറ്റ സേവനം കാഴ്ചവെച്ച കെ.എം.സി.സിയുടെ മുൻകാല നേതാക്കൾ, ജീവകാരുണ്യ, സാമൂഹിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ എന്നിവരെ തിരഞ്ഞെടുക്കാൻ കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാസർ നടുവിൽ, ആക്ടിങ് പ്രസിഡൻറ് മാമുക്കോയ ഒറ്റപ്പാലം, ഉമർ അരിപാമ്പ്ര എന്നിവരെ ചുമതലപ്പെടുത്തിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. മേയ് 12ന് സെൻട്രൽ കമ്മിറ്റി ആസ്ഥാനത്ത് നടക്കുന്ന അവാർഡ് വിതരണ ചടങ്ങിൽ കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് അഡ്വ. അബ്ദുൽ കരീം ചെലേരി, വൈസ് പ്രസിഡൻറ് അഡ്വ. എസ്. മുഹമ്മദ് എന്നിവർ സംബന്ധിക്കുമെന്ന് പ്രസിഡൻറ് അബ്ദുറസാഖ് നമ്പ്രം, ജനറൽ സെക്രട്ടറി അബ്ദുറഹീം എന്നിവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

