യാംബു കെ.എം.സി.സി മെഗാ ഫുട്ബാൾ ടൂർണമെൻറ്
text_fieldsകെ.എം.സി.സി യാംബു മെഗാ ഫുട്ബാൾ ടൂർണമെൻറ് ഫിക്സ്ച്ചർ പ്രകാശനചടങ്ങ് സിറാജ് മുസ്ലിയാരകത്ത് ഉദ്ഘാടനം ചെയ്യുന്നു
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് എം.ടി. സഹീറിെൻറ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാ ഫുട്ബാൾ ടൂർണമെൻറിന് ജനുവരി 22-ന് പന്തുരുളും. ടൂർണമെൻറിെൻറ ഔദ്യോഗിക ഫിക്സ്ചർ ലോഞ്ചിങ് ചടങ്ങുകൾ യാംബു കെ.എം.സി.സി ഓഫീസിൽ വെച്ച് നടന്നു.
ജനുവരി 22, 23, 30 തീയതികളിൽ യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെൻറ്. പ്രമുഖരായ 13 ടീമുകൾ മാറ്റുരക്കും. പ്രശസ്ത ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക മുഖ്യാതിഥിയാകും. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ഫിക്സ്ചർ ലോഞ്ചിങ് ചടങ്ങ് സിറാജ് മുസ്ലിയാരകത്ത് ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ അലിയാർ മണ്ണൂർ അധ്യക്ഷത വഹിച്ചു.
യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഷബീർ ഹസ്സൻ, അബ്ദുൽ ഹമീദ് ആറാട്കോ എന്നിവർ ആശംസകൾ നേർന്നു. മത്സരക്രമങ്ങൾ സംബന്ധിച്ചും വളൻറിയർമാരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുമുള്ള നിർദേശങ്ങൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹമീദ് കൊക്കച്ചാൽ, വളൻറിയർ ക്യാപ്റ്റൻ അബ്ദുൽ അസീസ് എല്ലോറ, ഷറഫു പാലീരി, നിയാസ് പുത്തൂർ എന്നിവർ നൽകി. ടൂർണമെൻറിെൻറ ഭാഗമായി വിതരണം ചെയ്യുന്ന കൂപ്പണുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് ബംബർ സമ്മാനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും മൻസൂർ ഒഴുകൂർ നന്ദിയും പറഞ്ഞു. ഷമീർ ബാബു കാരക്കുന്ന്, യാസിർ കൊന്നോല, അർഷദ് പുളിക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

