Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു ഇ​സ്‌​ലാ​മി​ക്...

യാം​ബു ഇ​സ്‌​ലാ​മി​ക് സെൻറ​ർ സ്നേ​ഹ​സം​ഗ​മ ഇ​ഫ്താ​റു​ക​ളും സൗ​ജ​ന്യ ഉം​റ സ​ർ​വീ​സും ശ്ര​ദ്ധേ​യ​മാ​കു​ന്നു

text_fields
bookmark_border
യാം​ബു ഇ​സ്‌​ലാ​മി​ക് സെൻറ​ർ സ്നേ​ഹ​സം​ഗ​മ ഇ​ഫ്താ​റു​ക​ളും സൗ​ജ​ന്യ ഉം​റ സ​ർ​വീ​സും ശ്ര​ദ്ധേ​യ​മാ​കു​ന്നു
cancel
camera_alt

യാം​ബു ഇ​സ്‌​ലാ​മി​ക് സെൻറ​റി​ന് കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച ഉം​റ സ​ർ​വീ​സി​ലും ഇ​ഫ്താ​റി​ലും പ​ങ്കെ​ടു​ത്ത​വ​ർ

യാം​ബു: സൗ​ഹാ​ർ​ദ​വും സാ​ഹോ​ദ​ര്യ​വും പ​ങ്കി​ട്ട് യാം​ബു ഇ​സ്‌​ലാ​മി​ക് സെൻറ​റി​ന് (ജാ​ലി​യാ​ത്ത്) കീ​ഴി​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളും സൗ​ജ​ന്യ ഉം​റ സ​ർ​വീ​സും ശ്ര​ദ്ധേ​യ​മാ​കു​ന്നു. റ​മ​ദാ​ൻ ആ​രം​ഭി​ച്ച​ത് മു​ത​ൽ ജാ​ലി​യാ​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാം​ബു ടൗ​ൺ ഫി​ഷ് റൗ​ണ്ട് അ​ബൗ​ട്ടി​ന് സ​മീ​പം വി​ശാ​ല​മാ​യ സ്ഥ​ല​ത്ത് പ്ര​ത്യേ​കം ഒ​രു​ക്കി​യ ഇ​ഫ്താ​ർ ടെൻറി​ൽ ആ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് നോ​മ്പു​തു​റ​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ജാ​ലി​യാ​ത്ത് മേ​ധാ​വി​ക​ളു​ടെ​യും ഇ​സ്‌​ലാ​മി​ക പ്ര​ബോ​ധ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ​സേ​വ​ക​രാ​യ വ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഇ​ഫ്ത്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.


ഇ​ഫ്താ​റി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ഭാ​ഷ​ക​ളി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി​കൊ​ണ്ടു​ള്ള ചെ​റു​പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.യാം​ബു​വി​ലെ സൗ​ജ​ന്യ ഉം​റ സ​ർ​വീ​സും ഇ​തി​ന​കം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. പ്ര​മു​ഖ കോ​ൺ​ട്രാ​ക്ടി​ങ് സ്ഥാ​പ​ന​മാ​യ ‘അ​റാ​ട്കോ’ ക​മ്പ​നി​യു​ടെ കീ​ഴി​ൽ ദി​വ​സ​വും മൂ​ന്നു ബ​സു​ക​ൾ വീ​ത​വും ഇ​സ്‌​ലാ​മി​ക് സെൻറ​റി​​ന്റെ കീ​ഴി​ൽ ര​ണ്ടു ബ​സു​ക​ൾ വീ​ത​വും വി​വി​ധ രീ​തി​യി​ൽ ഉം​റ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. യാം​ബു​വി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ് ഈ ​സ​ർ​വീ​സ്. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് റ​മ​ദാ​ൻ 20ന് ​ശേ​ഷം അ​റാ​ട്കോ ക​മ്പ​നി അ​ഞ്ചു ബ​സു​ക​ൾ വീ​തം ഉം​റ ബ​സു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​തി​ന​കം ഈ ​സൗ​ജ​ന്യ ഉം​റ സ​ർ​വീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetYambu Islamic CenterFree Umrah
News Summary - Yambu Islamic Center's Iftars and free Umrah services draw attention
Next Story