യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ ചർച്ച ക്ലാസ് സംഘടിപ്പിച്ചു
text_fieldsയാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ 'സ്വതന്ത്ര ഇന്ത്യ വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തവർ
യാംബു: ‘സ്വതന്ത്ര ഇന്ത്യ വർത്തമാനവും ഭാവിയും’ എന്ന വിഷയത്തിൽ യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ ചർച്ചാ സംഗമം സംഘടിപ്പിച്ചു. യാംബു ടൗൺ ജാലിയാത്ത് ഹാളിൽ നടന്ന പരിപാടി നിയാസ് പുത്തൂർ നിയന്ത്രിച്ചു. അബ്ദുറഷീദ് വേങ്ങര, ഫമീർ കോഴിക്കോട് , ഉമറുൽ ഫാറൂഖ് കൊണ്ടേത്ത്, മുജീബ് പൂവച്ചൽ, അബ്ദുല്ല മുവാറ്റുപുഴ, അസ്ലം കുനിയിൽ, ഷമീർ സുലൈമാൻ, അഷ്റഫ് പട്ടാമ്പി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
നമ്മുടെ രാജ്യം ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സവർണ ഫാഷിസ്റ്റ് പിന്തിരിപ്പൻ ശക്തികൾ ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകർക്കാൻ ഗൂഢമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ സമൂഹം ജാഗ്രത കൈക്കൊള്ളണമെന്നും ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമരത്തിൽ ഒരുപങ്കും വഹിക്കാത്തവരെ രാജ്യ സ്നേഹികളും രാജ്യത്തിനുവേണ്ടി വീര്യമൃത്യു വരിച്ചവരെ രാജ്യദ്രോഹികളുമാക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും പുതുതലമുറക്ക് ചരിത്രാവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. അലി വെള്ളക്കെട്ടിൽ, സക്കറിയ കൊണ്ടേത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹർഷദ് പുളിക്കൽ സ്വാഗതവും നിയാസ് പുത്തൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

