യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ ടീൻസ് മീറ്റ്
text_fieldsയാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ‘ടീൻസ് മീറ്റി’ൽ അസ്കർ തേഞ്ഞിപ്പലം സംസാരിക്കുന്നു
യാംബു: 'സമകാലിക പ്രവാസം: സാന്ത്വനവും സാധ്യതയും'എന്ന ശീർഷകത്തിൽ യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തുന്ന ത്രൈമാസ കാമ്പയിെൻറ ഭാഗമായി വിദ്യാർഥികൾക്കായി 'ടീൻസ് മീറ്റ്'സംഘടിപ്പിച്ചു. ഓൺലൈൻ സംഗമത്തിൽ കൺസൽട്ടിങ് സൈക്കോളജിസ്റ്റും പരിശീലകനുമായ അസ്കർ തേഞ്ഞിപ്പലം ക്ലാസെടുത്തു. പ്രസിഡൻറ് അബ്ദുൽ റഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു. ബിലാൽ നാസർ കരുനാഗപ്പള്ളി, മുഹമ്മദ് ഷെഫിൻ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ മോഡറേറ്ററായിരുന്നു. സാഹിൽ മുഹമ്മദ് സ്വാഗതവും അബ്ബാസ് അലി ഊരകം നന്ദിയും പറഞ്ഞു. ഹാഫിസ് റഹ്മാൻ മദനി പരിപാടിക്ക് നേതൃത്വം നൽകി.

