യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ആറാമത് ഫുട്ബാൾ മത്സരത്തിന് ഇന്ന് തുടക്കം
text_fieldsയാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) ആറാമത് ഫുട്ബാൾ മത്സരത്തിന് വെള്ളിയാഴ്ച തുടക്കംകുറിക്കും. വൈ.ഐ.എഫ്.എ, എച്ച്.എം.ആർ ചാമ്പ്യൻസ് കപ്പ് 2025 മത്സരം യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ യാംബുവിലെ സാംസ്കാരിക, സാമൂഹിക, കായിക, ബിസിനസ്, മീഡിയ രംഗത്തുള്ള പ്രമുഖരും സംഘടനാ നേതാക്കളും പങ്കെടുക്കും.
യാംബുവിലുള്ള പ്രമുഖരായ ഒമ്പത് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ഈ മാസം 18, 25, മേയ് ഒന്ന്, രണ്ട് ദിവസങ്ങളിലാണ് നടക്കുകയെന്നും ആവേശത്തോടെയാണ് യാംബുവിലെ ഫുട്ബാൾ പ്രേമികൾ വരവേൽക്കുന്നതെന്നും വൈ.ഐ.എഫ്.എ പ്രസിഡന്റ് ശബീർ ഹസ്സൻ കാരക്കുന്ന്, ജനറൽ സെക്രട്ടറി ഇബ്രാഹീം കുട്ടി, ട്രഷറർ യാസർ കൊന്നോല എന്നിവർ അറിയിച്ചു.

