Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാം​ബു ഇ​മാം ഗ​സ്സാ​ലി മ​ദ്റ​സ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
യാം​ബു ഇ​മാം ഗ​സ്സാ​ലി മ​ദ്റ​സ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
cancel

യാം​ബു: ഇ​മാം ഗ​സ്സാ​ലി മ​ദ്റ​സ, യാം​ബു വ​ർ​ണാ​ഭ​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ മ​ദ്റ​സ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലു​ള്ള ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​വി​ധ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ശ്ര​ദ്ധേ​യ​മാ​യ ദ​ഫ് മു​ട്ട്, ബു​ർ​ദ മ​ജ് ലി​സ്, മ​റ്റു പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഫെ​സ്റ്റി​ന് മി​ഴി​വേ​കി.​സി​ദ്ധീ​ഖു​ൽ അ​ക്ബ​ർ മാ​സ്റ്റ​ർ മ​ദ്റ​സ ഫെ​സ്റ്റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ മ​യ്യി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഷി​ഖ് സ​ഖാ​ഫി പൊ​ന്മ​ള ഉ​ൽ​ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം ത​ന്നെ വ്യ​ക്തി​ത്വ വി​കാ​സ​ത്തി​നും മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ ഉ​ന്ന​തി​ക്കും ധാ​ർ​മി​ക-​മ​ത​വി​ദ്യാ​ഭ്യാ​സം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ഇ​സ്മാ​യി​ൽ മ​ദ​നി, ഫി​റോ​സ് മി​സ്ബാ​ഹി, റാ​ഫി മ​ണ്ണാ​ർ​ക്കാ​ട് (ആ​ർ.​എ​സ്.​സി), നാ​സ​ർ മ​ർ​സൂ​ഖി (കെ.​സി.​എ​ഫ്), ശാ​ഹു​ൽ ഹ​മീ​ദ് ക​ണ്ണൂ​ർ, ഗ​ഫൂ​ർ ചെ​റു​വ​ണ്ണൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. അ​ലി വ​യ​നാ​ട് സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സ​ഫീ​ർ ത​ല​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yambu Imam Ghazzali Madrasa Fest organized
Next Story