യാംബു ഇമാം ഗസാലി മദ്റസ പ്രവേശനോത്സവം
text_fieldsയാംബു ഇമാം ഗസാലി മദ്റസയിൽ നടന്ന പ്രവേശനോത്സവം
യാംബു: ‘അക്ഷരലോകത്തേക്ക് ആദ്യ ചുവട്’എന്ന പ്രമേയത്തിൽ ഐ.സി.എഫ് യാംബു സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇമാം ഗസാലി മദ്റസയിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം ‘ഫത്ഹെ മുബാറക്’എന്നപേരിൽ സംഘടിപ്പിച്ചു.
മദ്റസ പ്രധാനാധ്യാപകൻ മുഹമ്മദ് മാസ്റ്റർ വെള്ളയൂർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് യാംബു സെൻട്രൽ അഡ്മിൻ പ്രസിഡന്റ് ഇസ്മായിൽ മദനിയുടെ അധ്യക്ഷത വഹിച്ചു. ആഷിഖ് സഖാഫി ഉദ്ബോധന പ്രസംഗം നിർവഹിച്ചു. ആബിദ് മിസ്ബാഹി പഠനാരംഭം നടത്തി. ഐ.സി.എഫ് യാംബു സെൻട്രൽ വിദ്യാഭ്യാസ സെക്രട്ടറി റഫീഖ് താനൂർ സ്വാഗതവും അലി കളിയാട്ടു മുക്ക് നന്ദിയും പറഞ്ഞു.

