Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു...

യാം​ബു എ​ച്ച്‌.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്; എ.​എം.​ജെ.​കോ യു​നീ​ക് എ​ഫ്.​സി ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
യാം​ബു എ​ച്ച്‌.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്; എ.​എം.​ജെ.​കോ യു​നീ​ക് എ​ഫ്.​സി ടീം ​ജേ​താ​ക്ക​ൾ
cancel
camera_alt

യാം​ബു എ​ച്ച്‌.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി അ​ഞ്ചാ​മ​ത് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​

ജേ​താ​ക്ക​ളാ​യ എ.​എം.​ജെ.​കോ യു​നീ​ക് എ​ഫ്.​സി ടീം

യാം​ബു: എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ ഫു​ട്ബാ​ൾ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റാ​യ 'റാ​സ് അം​ബി​ഷ​ൻ സൂ​പ്പ​ർ ക​പ്പ്‌ 2023'ൽ ​എ.​എം.​ജെ.​കോ യു​നീ​ക് എ​ഫ്.​സി ടീം ​ജേ​താ​ക്ക​ളാ​യി. റീം ​അ​ൽ ഔ​ല മ​ല​ബാ​ർ എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ.​എം.​ജെ.​കോ യു​നീ​ക് എ​ഫ്.​സി ടീം ​വി​ജ​യി​ക​ളാ​യ​ത്. യാം​ബു റ​ദ്‍വ ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യാം​ബു​വി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഏ​ഴു പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ‘വൈ​റ​ൽ സ​ൽ​മാ​ൻ’ എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​ളി​ക്ക​ള​ത്തി​ലെ സൂ​പ്പ​ർ സ്റ്റാ​ർ സ​ൽ​മാ​ൻ കു​റ്റി​ക്കോ​ട് ടൂ​ർ​ണ​മെ​ന്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഷി​നാ​ജ്, മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ ആ​ഷി​ഖ് (ഇ​രു​വ​രും യു​നീ​ക് എ​ഫ്.​സി ടീം), ​മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ സ​നൂ​ദ്, ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച ക​ളി​ക്കാ​ര​ൻ രാ​മ​ൻ (ഇ​രു​വ​രും മ​ല​ബാ​ർ എ​ഫ്.​സി ടീം) ​എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. റാ​സ് അം​ബീ​ഷ​ൻ വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും എ.​ആ​ർ എ​ൻ​ജി​നീ​യ​റി​ങ് റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും വാ​ട്ട​ർ ഡെ​ക്ക് ഇ​ൻ​ഡ​സ്ട്രി​യ​ൽ റ​സ്റ്റേ​ഴ്സ് ട്രോ​ഫി​ക്കും വേ​ണ്ടി ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്‌​ഘാ​ട​ന വേ​ള​യി​ലും സ​മാ​പ​ന വേ​ള​യി​ലും യാം​ബു​വി​ലെ വി​വി​ധ സാം​സ്കാ​രി​ക, കാ​യി​ക, സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന നേ​താ​ക്ക​ളും ഫു​ട്ബാ​ൾ പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yambuteamEvergreentournmentfootbll
News Summary - Yambu HMR Evergreen Football Tournament; AMJ Co Unique FC team winners
Next Story