Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു ഹെറിറ്റേജ്...

യാംബു ഹെറിറ്റേജ് പാർക്ക്​ വികസന പ്രവർത്തനം അന്തിമഘട്ടത്തിൽ

text_fields
bookmark_border
യാംബു ഹെറിറ്റേജ് പാർക്ക്​ വികസന പ്രവർത്തനം അന്തിമഘട്ടത്തിൽ
cancel
camera_alt

യാംബു ഹെറിറ്റേജ് പാർക്കിലെ സ്​റ്റാൾ സന്ദർശകർ

യാംബു: ചെങ്കടൽ തീരത്തെ തുറമുഖ നഗരമായ യാംബുവിൽ ഹെറിറ്റേജ് പാർക്കി​െൻറ വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. പുരാതന പള്ളിയായ സനൂസി മസ്ജിദിനോട് ചേർന്നുള്ള കെട്ടിടങ്ങളും റോഡുകളും പൊളിച്ചാണ് പാർക്ക്​ വികസിപ്പിക്കുന്നത്​. സന്ദർശകർക്കുള്ള ഇരിപ്പിടങ്ങളുടെയും നടപ്പാതകളുടെയും പണികൾ ഏറക്കുറെ പൂർത്തിയായി. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഇവിടം സന്ദർശിച്ച്​ നിർമാണ പുരോഗതി വിലയിരുത്തി. സന്ദർശകർക്ക്​ പ്രവേശനാനുമതിയും നൽകി. പൊതുപരിപാടികൾക്ക് ആതിഥ്യം അരുളുന്നതിനും പ്രാദേശിക സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുന്നതിനും ആഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് അധികൃതർ കരുതുന്നത്.

പഴമയുടെ പെരുമ വിളിച്ചോതുന്ന വസ്​തുക്കളുടെ പ്രദർശനവും വിൽപനയും പാർക്കിലൊരുക്കിയിട്ടുണ്ട്​. പൗരാണിക ശൈലിയിലാണ്​ വിൽപന സ്​റ്റാളുകൾ ഒരുക്കിയത്​. മരംകൊണ്ട് രൂപകൽപന ചെയ്​താണ്​ സ്​റ്റാളുകളുടെ നിർമാണം. ഇൗ സ്​റ്റാളുകളിൽ കൈത്തറി നിർമാണ സാധനങ്ങളും പുരാവസ്തുക്കളും പ്രദർശനത്തിനും വിൽപന​ക്കും വെച്ചിട്ടുണ്ട്​. സ്വദേശികളെയും വിദേശികളെയും ഇത് ഒരുപോലെ ആകർഷിക്കുന്നു. തുറമുഖത്തോട് ചേർന്ന ഇൗ പാർക്കിൽ മീൻപിടിത്തത്തിനുള്ള ഉപകരണങ്ങളും വിൽപന​ക്കുണ്ട്.

സ്വന്തമായി നിർമിച്ച വസ്ത്രങ്ങളും മറ്റ്​ കരകൗശല, കുടിൽവ്യവസായ വസ്​തുക്കളും വിൽപന നടത്താൻ സ്വദേശി യുവതികൾക്കും വിൽപന നഗരി ഒരുക്കിയിട്ടുണ്ട്​. അറേബ്യൻ നാഗരികതയുടെയും സംസ്കാരത്തി​െൻറയും ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന അപൂർവ കാഴ്ചാനുഭവമാണ് ഇവിടെ. യാംബുവി​െൻറ ചരിത്രം കോറിയിട്ട ചിത്രകലാവേലകളും ഫോട്ടോകളും പഴമയുടെ ശേഷിപ്പുകളും സ്​റ്റാളുകളുടെ കവാടങ്ങളിലും അകത്തളങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്​. കടലിനെ ആശ്രയിച്ചും മത്സ്യബന്ധനം നടത്തിയും മുത്തുവാരിയും കഴിഞ്ഞ സമൂഹത്തി​െൻറ പൗരാണിക ജീവിതം അനാവരണം ചെയ്യുന്നതാണ്​ ഇതെല്ലാം. പണി പൂർത്തിയാകുന്നതോടെ സഞ്ചാരികൾ വർധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yambu Heritage Park
Next Story