Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാംബു ഗാർഡിയൻസ് എഫ്.സി കുടുംബസംഗമം ആവേശമായി; ജേതാക്കൾക്ക് ആദരം

text_fields
bookmark_border
യാംബു ഗാർഡിയൻസ് എഫ്.സി കുടുംബസംഗമം ആവേശമായി; ജേതാക്കൾക്ക് ആദരം
cancel
camera_alt

യാംബു ഗാർഡിയൻസ് എഫ്.സി കുടുംബസംഗമത്തിലെ ആഘോഷപരിപാടി

യാംബു: ഗാർഡിയൻസ് എഫ്.സി യാംബുവി​ന്റെ ആഭിമുഖ്യത്തിൽ വിപുലമായ കുടുംബസംഗമവും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. അൽ മനാർ ഇന്റർനാഷനൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.

യാംബുവിലെ യൂറോപ്പ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ 40 വയസ്സിന് മുകളിലുള്ളവർക്കായി എലൈറ്റ് എഫ്.സി യാംബു സംഘടിപ്പിച്ച ‘എലൈറ്റ് എനർജിസേഴ്സ് വെറ്ററൻസ് സൂപ്പർ കപ്പ് 2026’ ടൂർണമെൻറിൽ ഗാർഡിയൻസ് എഫ്.സി റണ്ണറപ്പായതി​ന്റെ വിജയാഘോഷം കൂടിയായി മാറി ഈ സംഗമം. അൽ മനാർ ഇൻറർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ പരിപാടി ഉദ്ഘാടനം ചെയ്തു. ടൂർണമെൻറിൽ ഗാർഡിയൻസ് എഫ്.സിക്ക് വേണ്ടി മികവുറ്റ പ്രകടനം കാഴ്ചവെച്ച ഇസ്മാഈൽ, അബ്ബാസ് അലി പാറക്കണ്ണി, അംജദ് അലി എന്നിവർക്കുള്ള ഉപഹാരങ്ങൾ കാപ്പിൽ ഷാജി മോൻ, നിയാസ് യൂസുഫ്, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.

ചടങ്ങിൽ ഷൗക്കത്ത് (എച്ച്.എം.ആർ എവർ ഗ്രീൻ), മൻസൂർ ഒഴുകൂർ (എലൈറ്റ് എഫ്.സി), നാസർ മുക്കിൽ (ആർ.സി എഫ്.സി), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), നിയാസ് യൂസുഫ് (മീഡിയ വൺ) എന്നിവർ ആശംസകൾ നേർന്നു. ആഘോഷങ്ങളുടെ ഭാഗമായി ശേഖ സിജോ ഗാനമാലപിച്ചു. ജെയിംസ് ഡെൻസൺ പുനലൂർ ഗാർഡിയൻസ് എഫ്.സിയുടെ ചരിത്രവഴികൾ വിവരിച്ച് ഗദ്യവായന നടത്തി. ആയിഷ റസാഖി​െൻറ ഖുർആൻ പാരായണത്തോടെ തുടങ്ങിയ ചടങ്ങിൽ സിദ്ധീഖുൽ അക്ബർ ആമുഖഭാഷണവും ഷഫീഖ് സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yambu Guardians FC family reunion was exciting; honors for the winners
Next Story