യാംബു ഗാർഡിയൻസ് എഫ്.സി കുടുംബ സംഗമം
text_fieldsയാംബു ഗാർഡിയൻസ് എഫ്.സി കുടുംബസംഗമം
യാംബു: ഗാർഡിയൻസ് എഫ്.സി വിപുലമായ കുടുംബ സംഗമവും ആഘോഷ പരിപാടിയും സംഘടിപ്പിച്ചു. എലൈറ്റ് എഫ്.സി യാംബുവിന്റെ ആഭിമുഖ്യത്തിൽ യാംബുവിലെ യൂറോപ്പ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ 40 വയസിന് മുകളിലുള്ളവർക്ക് വേണ്ടി സംഘടിപ്പിച്ച 'എലൈറ്റ് എനർജിസസ് വെറ്ററൻസ് സൂപ്പർ കപ്പ് 2026' ടൂർണമെന്റിൽ റണ്ണറപ്പായതിലുള്ള സന്തോഷവേള കൂടിയായി മാറി കുടുംബസംഗമം.
കൂട്ടായ്മയിലെ അംഗങ്ങളും കുടുംബങ്ങളും കുട്ടികളുമടക്കം ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു. അൽമനാർ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് (എച്ച്.എം.ആർ എവർഗ്രീൻ), മൻസൂർ ഒഴുകൂർ (എലൈറ്റ് എഫ്.സി), നാസർ മുക്കിൽ (ആർ.സി എഫ്.സി), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), നിയാസ് യൂസുഫ് (മീഡിയവൺ) എന്നിവർ സംസാരിച്ചു.
ഗാർഡിയൻസ് എഫ്.സി ടീമിൽ മികവുറ്റ പ്രകടനം കാഴ്ച്ചവെച്ച ഇസ്മാഈൽ, അബ്ബാസ് അലി പാറക്കണ്ണി, അംജദ് അലി എന്നിവർക്കുള്ള ഉപഹാരങ്ങൾ കാപ്പിൽ ഷാജി മോൻ, നിയാസ് യൂസുഫ്, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ വിതരണം ചെയ്തു. ശേഖ സിജോ ഗാനമാലപിച്ചു. ജെയിംസ് ഡെൻസൺ പുനലൂർ ഗാർഡിയൻസ് എഫ്.സി യുടെ നാൾവഴികൾ വിവരിച്ച് ഗദ്യവായനയും ആയിഷ റസാഖ് ഖുർആൻ പാരായണവും നടത്തി. സിദ്ധീഖുൽ അക്ബർ ആമുഖഭാഷണവും ഷഫീഖ് സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

