Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംരംഭകത്വ വികസന...

സംരംഭകത്വ വികസന പദ്ധതികൾക്ക് പിന്തുണയുമായി യാംബു ഗവർണർ

text_fields
bookmark_border
സംരംഭകത്വ വികസന പദ്ധതികൾക്ക് പിന്തുണയുമായി യാംബു ഗവർണർ
cancel
camera_alt

 യാം​ബു ഗ​വ​ർ​ണ​റേ​റ്റി​ലെ സ്വ​ദേ​ശി യു​വ​തീ​യു​വാ​ക്ക​ളു​ടെ വി​വി​ധ സം​രം​ഭ​ക​ത്വ പ​ദ്ധ​തി​ക​ൾ

ഗ​വ​ർ​ണ​ർ സ​ഹ​ദ് ബി​ൻ മ​ർ​സൂ​ഖ് അ​ൽ സു​ഹൈ​മി, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ചെ​യ​ർ​മാ​ൻ

അ​ഹ​മ്മ​ദ് അ​ൽ ശ​ഖ്‌​ദ​ലി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

യാം​ബു: യാം​ബു ഗ​വ​ർ​ണ​റേ​റ്റി​ലെ സ്വ​ദേ​ശി യു​വ​തീ​യു​വാ​ക്ക​ളു​ടെ വി​വി​ധ സം​രം​ഭ​ക​ത്വ പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി യാം​ബു ഗ​വ​ർ​ണ​ർ. സൗ​ദി യു​വ​തീ​യു​വാ​ക്ക​ൾ തു​ട​ങ്ങി​യ വി​വി​ധ പ്രോ​ജ​ക്ടു​ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളും യാം​ബു ഗ​വ​ർ​ണ​ർ സ​ഹ​ദ് ബി​ൻ മ​ർ​സൂ​ഖ് അ​ൽ സു​ഹൈ​മി, യാം​ബു ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ ശ​ഖ്‌​ദ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ചു. ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​നം​ത​ന്നെ അ​വി​ടെ​യു​ള്ള ചെ​റു​കി​ട -ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ടി പ​ങ്കാ​ളി​ത്തം കൊ​ണ്ടാ​ണെ​ന്നും പ്ര​ദേ​ശ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റ്റാ​ൻ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ഴി സാ​ധ്യ​മാ​കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

വാ​ണി​ജ്യ രം​ഗ​ത്തു​ള്ള ത​ങ്ങ​ളു​ടെ പ്രോ​ജ​ക്ടു​ക​ൾ വി​ക​സി​പ്പി​ക്കാ​നും കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ശ്ര​മി​ക്ക​ണ​മെ​ന്ന് യു​വ​തീ​യു​വാ​ക്ക​ളോ​ട് ഗ​വ​ർ​ണ​ർ അ​ഭ്യ​ർ​ഥി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ശാ​ക്തീ​ക​ര​ണ​ത്തി​നും സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
TAGS:yambu governor development projects 
News Summary - Yambu Governor with support for entrepreneurship development projects
Next Story