കരകൗശല മികവിനെ ആദരിച്ച് യാംബു ഗവർണർ
text_fields‘എെൻറ കരകൗശലമാണ് എെൻറ തൊഴിൽ’ സൗദി യുവതികൾക്കായി പ്രത്യേക തൊഴിൽ സംരംഭ പരിപാടിയിൽ
പങ്കെടുത്തവരെ ആദരിച്ചപ്പോൾ
യാംബു: സൗദി യുവതികളുടെ വൈവിധ്യമാർന്ന കരകൗശല മികവിനെ യാംബു ഗവർണർ ആദരിച്ചു. 'എെൻറ കരകൗശലമാണ് എെൻറ തൊഴിൽ' എന്ന തലക്കെട്ടിൽ സൗദി യുവതികൾക്കായി അധികൃതർ നടത്തിയ പ്രത്യേക തൊഴിൽ സംരംഭ പരിപാടി ഏറെ വിജയം കണ്ടതായി വിലയിരുത്തുന്നു.
യാംബുവിെൻറ പൈതൃകവും പാരമ്പര്യവുമായി പുരാതന ശേഷിപ്പുകളുടെ നേർക്കാഴ്ചകളായി പലവിധത്തിലുള്ള കരകൗശല വസ്തുക്കൾ സൗദി യുവതികളുടെ കൈക്കരുത്തിൽ പുറത്തുവന്നത് ഏറെ ശ്രദ്ധേയമാണ്. യാംബു ടൗൺ പൈതൃക നഗരിയിൽ സൗദി യുവതികൾ നിർമിച്ച കരകൗശല വസ്തുക്കൾ പ്രദർശനത്തിനും വിൽപനക്കും സംവിധാനിച്ചിട്ടുണ്ട്.
വിസ്മയകരമായ വസ്തുക്കൾ സ്ത്രീ കരകൗശല വിദഗ്ധർ വൈവിധ്യമാർന്ന പവിലിയനുകളിൽ വിൽപന നടത്തുന്നത് കാണാം. യാംബു ഗവർണറും ടൂറിസം വികസന സമിതി ചെയർമാനുമായ സഹ്ദ് ബിൻ മർസൂഖ് അൽ സുഹൈമി സ്ത്രീകൾക്കായി നടത്തിയ തൊഴിൽ സംരംഭ കാമ്പയിൻ വിജയം കണ്ടതിൽ സൗദി യുവതികളെ പ്രശംസിച്ചു.
യാംബു ഗവർണറേറ്റിൽനിന്നുള്ള 50 വനിത കരകൗശല വിദഗ്ധരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പ്രത്യേക അനുമോദന യോഗത്തിലാണ് ഗവർണർ ആദരവ് നൽകിയത്. സൗദി യുവതികൾ നിർമിച്ച വേറിട്ട കരകൗശല വസ്തുക്കളുടെ പ്രദർശനവും അവലോകനവും നടത്തി.
യാംബു പൈതൃകം സംരക്ഷിക്കുന്നതിൽ യുവതികൾ ചെയ്യുന്ന സേവനം ഏറെ വിലമതിക്കുന്നതാണെന്നും കരകൗശല മേഖലയിൽ വേറിട്ട സംഭാവനകൾ നൽകുന്ന എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഗവർണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

