യാംബു ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സി ക്രിക്കറ്റ് മത്സരം; എച്ച്.എം.ആർ സ്ട്രൈക്കേഴ്സ് ടീം ജേതാക്കൾ
text_fieldsയാംബു ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സി ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ എച്ച്.എം.ആർ സ്ട്രൈക്കേഴ്സ് ടീമും ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സി ടീമും ട്രോഫികളുമായി
യാംബു: യാംബു ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സി 'അനീഷ് മെമ്മോറിയൽ ട്രോഫി 2025' ന് വേണ്ടി സംഘടിപ്പിച്ച സീസൺ ഒന്ന് ക്രിക്കറ്റ് മത്സരത്തിൽ എച്ച്.എം.ആർ സ്ട്രൈക്കേഴ്സ് ടീം ജേതാക്കളായി.
ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സി ടീം ആണ് റണ്ണർ അപ്പ്. യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രമുഖരായ 12 ടീമുകൾ മാറ്റുരച്ചു. ടൂർണമെന്റിൽ ബെസ്റ്റ് ബാറ്റർ ആയി റമീസ് പരപ്പനങ്ങാടിയെയും ബെസ്റ്റ് ബൗളർ ആയി ഷഫീറിനെയും തെരഞ്ഞെടുത്തു. ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറായി റമീസ് പരപ്പനങ്ങാടിയെയും ബെസ്റ്റ് ഫീൽഡർ ആയി ഉനൈസിനെയും പ്രഖ്യാപിച്ചു.
സാമൂഹിക പ്രവർത്തകനും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ നാസർ നടുവിൽ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. അബ്ദുൽ കരീം പുഴക്കാട്ടിരി (വൈ.ഐ.എഫ്.എ) ആശംസ നേർന്നു. മുഹമ്മദ് ശാലു കണ്ണൂർ സ്വാഗതം പറഞ്ഞു. വിജയികളായ ടീമുകൾക്കും വ്യക്തിഗത പുരസ്‌കാരങ്ങൾ നേടിയവർക്കുമുള്ള ട്രോഫികളും കാഷ് പ്രൈസുകളും പരിപാടിയിൽ സംബന്ധിച്ച അതിഥികളും ഫൈറ്റേഴ്സ് കണ്ണൂർ എഫ്.സി ഭാരവാഹികളും വിതരണം ചെയ്തു.
ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ സി.പി ഷക്കീർ ഉളിക്കൽ, അബ്ദുൽ ജലീൽ കപ്പ്, അസറുദ്ദീൻ, നജീബ്, റഫാദ് തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

