യാംബു എഫ്.സി സനാഇയ്യക്ക് പുതിയ നേതൃത്വം
text_fieldsറിൻഷാദ് മലപ്പുറം (ചെയ.),ശിഹാബ് പാലൂർ, ശരീഫ് പെരിന്താറ്റിരി
(ജന. സെക്ര.),അലി നവാസ് പാലൂർ (ട്രഷ.),
യാംബു: ഫുട്ബാൾ ക്ലബായ എഫ്.സി സനാഇയ്യക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലബിലെ അംഗങ്ങളെല്ലാം പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ ക്ലബിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.
യാംബുവിലെ വിവിധ ഫുട്ബാൾ മത്സരങ്ങളിലെയും മറ്റും പ്രകടനങ്ങളും വിലയിരുത്തി. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ റാങ്ക് ഹോൾഡർ പദവിയിലെത്തിയതും യാംബു കെ.എം.സി.സി മെഗാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ റണ്ണറപ്പായതും ക്ലബിന്റെ മികവുറ്റ നേട്ടമായതായി യോഗം വിലയിരുത്തി.
പുതിയ ഭാരവാഹികൾ: റിൻഷാദ് മലപ്പുറം (ചെയർ.), ശിഹാബ് പാലൂർ (പ്രസി.), മഹ്റൂഫ്, സൈനുദ്ദീൻ (വൈ. പ്രസി.), ശരീഫ് പെരിന്താറ്റിരി (ജന. സെക്ര.), മുഹമ്മദ് അനസ് ഖാൻ, നസീർ (ജോ. സെക്ര.), അലി നവാസ് പാലൂർ (ട്രഷ.), മുഹമ്മദ് ഷഫീഖ് (സബ് ട്രഷ.), ബിഷാർ പാക്ടീരി (ടീം കോച്ച്), അൻവർ സാദിഖ് (ടീം മാനേജർ), അഫ്സൽ വണ്ടൂർ, റിയാസ് വണ്ടൂർ, സൈഫുദ്ദീൻ (രക്ഷാധികാരികൾ), അബ്ദു, എം.പി.എം. റിയാസ്, അഷ്റഫ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

