Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു എലൈറ്റ് എഫ്.സി...

യാംബു എലൈറ്റ് എഫ്.സി വെറ്ററൻസ് ഫുട്ബാൾ: സഫ ഇലക്ട്രോണിക്സ് എഫ്.സി ജേതാക്കൾ

text_fields
bookmark_border
യാംബു എലൈറ്റ് എഫ്.സി വെറ്ററൻസ് ഫുട്ബാൾ: സഫ ഇലക്ട്രോണിക്സ് എഫ്.സി ജേതാക്കൾ
cancel
camera_alt

യാംബു എലൈറ്റ് എഫ്.സി വെറ്ററൻസ് ഫുട്ബാൾ ജേതാക്കളായ സഫ ഇലക്ട്രോണിക്സ് എഫ്.സി ടീം, റണ്ണറപ്പായ ഗാർഡിയൻസ് എഫ്.സി ടീം

യാംബു: എലൈറ്റ് എഫ്.സി യാംബു ‘എലൈറ്റ് എനെർജിസസ് വെറ്ററൻസ് സൂപ്പർ കപ്പ് 2026’ ഫുട്ബാൾ ടൂർണമെൻറിൽ സഫ ഇലക്ട്രോണിക്സ് എഫ്.സി കിരീടം ചൂടി. യാംബു യൂറോപ്പ് ഫ്ലഡ്‌ലിറ്റ് സ്​റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗാർഡിയൻസ് എഫ്.സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് സഫ ഇലക്ട്രോണിക്സ് ചാമ്പ്യന്മാരായത്. 40 വയസിന് മുകളിലുള്ളവർക്കായി സംഘടിപ്പിച്ച ടൂർണമെൻറിൽ ആറ് ടീമുകളാണ് മാറ്റുരച്ചത്. കുടുംബങ്ങളും കുട്ടികളുമടക്കം വൻ ജനക്കൂട്ടം മത്സരം വീക്ഷിക്കാൻ സ്​റ്റേഡിയത്തിലെത്തിയിരുന്നു.

നേരത്തെ നടന്ന ചടങ്ങിൽ എലൈറ്റ് എഫ്.സി ചെയർമാൻ അയ്യൂബ് എടരിക്കോട്, നൗഫൽ (എനെർജിസസ്), അബ്​ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ (അറാട്കോ), ഷറഫുദ്ദീൻ പാലീരി (അൽ ഫലാഹ്), കെ.പി.എ. കരീം താമരശ്ശേരി തുടങ്ങിയവർ ചേർന്ന് ട്രോഫി ലോഞ്ചിങ് നിർവഹിച്ചു. ഫൈനലിലെ മിന്നും പ്രകടനത്തിലൂടെ സഫ ടെലികോം ടീമിലെ അഷ്‌റഫ് ‘മാൻ ഓഫ് ദ മാച്ച്’ ആയും ടൂർണമെൻറിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. സഫ ടെലികോമിലെ തന്നെ ശാഹുൽ മികച്ച ഗോൾ കീപ്പറായും ഇസ്ഹാഖ് ടോപ് സ്‌കോററായും തെരഞ്ഞെടുക്കപ്പെട്ടു.

ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ്​ കെ.പി.എ. കരീം താമരശ്ശേരി ഉദ്‌ഘാടനം ചെയ്തു. എലൈറ്റ് എഫ്.സി പ്രസിഡൻറ്​ മാമുക്കോയ ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. അജോ ജോർജ്, സിറാജ് മുസ്‌ലിയാരകത്ത്, ശങ്കർ എളങ്കൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, അയ്യൂബ് എടരിക്കോട് എന്നിവർ സംസാരിച്ചു. എലൈറ്റ് എഫ്.സി മാനേജർ നിയാസ് പുത്തൂർ സ്വാഗതവും ട്രഷറർ ഷാഹിദ് നന്ദിയും പറഞ്ഞു.

ക്ലബ്ബ് ജനറൽ സെക്രട്ടറി മൻസൂർ ഒഴുകൂർ, ഷഹബാസ്, ഷാഹിദ്, ബഷീർ താനൂർ, നൗഫൽ, ഷിബിലി, സക്കറിയ, ജംഷി, ഷഹീർ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ടൂർണമെൻറ്​ വിജയകരമായി പൂർത്തിയാക്കാൻ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentyambusaudinews
News Summary - Yambu Elite FC Veterans Football: Safa Electronics FC are the winners
Next Story