Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിൽ വീണ്ടും വൻ...

യാംബുവിൽ വീണ്ടും വൻ ലഹരിക്കടത്ത് പിടികൂടി

text_fields
bookmark_border
യാംബുവിൽ വീണ്ടും വൻ ലഹരിക്കടത്ത് പിടികൂടി
cancel
camera_alt??????????? ????? ????????????? ?????????? ?????? ???????????????? ?????????????????? ????????????????????

യാം​ബു: സു​ര​ക്ഷ​വി​ഭാ​ഗ​ത്തി​​െൻറ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ യാം​ബു​വി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ പെ​ടു​ന്ന ‘ഖാ​ത്ത്’ ഇ​ല പി​ടി​കൂ​ടി. വി​പ​ണി​യി​ൽ വ​ൻ വി​ല മ​തി​ക്കു​ന്ന ഖാ​ത്ത് ഒ​ളി​ച്ചു ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​ര​ക്ഷ​വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​മാ​യ​തി​നാ​ൽ ട്രാ​ഫി​ക്​ പൊ​ലീ​സ് റോ​ഡ് സു​ര​ക്ഷ യാം​ബു​വി​ൽ ശ​ക്ത​മാ​ക്കി​യി​രു​ന്നു.

സ്‌​കൂ​ൾ സ​മ​യം റോ​ഡ് പ​രി​ശോ​ധ​ന​യി​ൽ ഒ​രു കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ​സേ​ന പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കു​ടും​ബ​ങ്ങ​ൾ ആ​ണെ​ന്ന വ്യാ​ജേ​ന അ​ക​ത്തേ​ക്ക് കാ​ണാ​ൻ ക​ഴി​യാ​ത്ത വി​ധം ഗ്ലാ​സു​ക​ൾ മ​റ​ച്ച നി​ല​യി​ലു​ള്ള വാ​ഹ​നം പൊ​ലീ​സി​​െൻറ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ചെ​റി​യ ക​വ​റു​ക​ളി​ലാ​ക്കി​യ ഖാ​ത്തി​​െൻറ ധാ​രാ​ളം ചെ​റി​യ പൊ​തി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി യാം​ബു ആ​ൻ​റി നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴു​ത​ട​ച്ചു​ള്ള പ​രി​ശോ​ധ​ന​ക്കാ​ണ് അ​ധി​കൃ​ത​ർ ഇ​പ്പോ​ൾ നീ​ക്ക​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന ഹൈ​വേ​ക​ളി​ൽ പ​ക​ലും രാ​ത്രി​യും വാ​ഹ​ന പ​രി​ശോ​ധ​ന​യും മ​റ്റും കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​മെ​ന്നും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് പി​ടി​ക്ക​പ്പെ​ട്ടാ​ൽ ക​ർ​ശ​ന​മാ​യ ശി​ക്ഷ​ക്ക്‌ പ്ര​തി​ക​ളെ വി​ധേ​യ​മാ​ക്കു​ന്ന​തി​ൽ ഒ​രു വി​ട്ടു വീ​ഴ്ച​യും ഉ​ണ്ടാ​വി​ല്ലെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ ത​ബൂ​ക്കി​ൽ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ പി​ടി​യി​ലാ​യ സൗ​ദി പൗ​ര​ന്​ ചൊ​വ്വാ​ഴ്​​ച വ​ധ​ശി​ക്ഷ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsyambu drugs
News Summary - yambu drugs-saudi-gulf news
Next Story