ഡോ. മുഹമ്മദ് മുസ്തഫക്ക് യാംബു കമ്യൂണിറ്റി ഹെൽത്ത് മെഡിക്കൽ കമ്പനി യാത്രയയപ്പ് നൽകി
text_fieldsയാംബു: യാംബുവിലെ കമ്യൂണിറ്റി ഹെൽത്ത് മെഡിക്കൽ കമ്പനിയിൽ ഫിസിയോതെറപ്പി ആൻഡ് റിഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റിൽ സേവനം ചെയ്തിരുന്ന ഡോ. മുഹമ്മദ് മുസ്തഫക്ക് കമ്പനി മാനേജ്മെന്റും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി.
കമ്പനി മാനേജർ ഡോ. ഒക്ബ അൽ ഉസ്മാൻ ഡോ. മുസ്തഫക്കുള്ള ഉപഹാരം സമ്മാനിച്ചു. ഡോ. ശിഹാബുദ്ദീൻ, അഹ്മദ് ജമാൽ, സിസ്റ്റർ ലാമിയ എന്നിവർ ഉൾപ്പെടെ മറ്റു സ്റ്റാഫ് അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
ഒമ്പത് വർഷമായി കമ്യൂണിറ്റി ഹെൽത്ത് മെഡിക്കൽ കമ്പനിയിൽ ഡോ. ശിഹാബുദ്ദീനൊപ്പം ആതുരസേവന മേഖലയിൽ സേവനം ചെയ്തിരുന്ന ഡോ. പി.പി. മുഹമ്മദ് മുസ്തഫ അയർലൻഡിൽ പുതിയ ജോലിയിൽ പ്രവേശിക്കാനാണ് യാംബു പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്. മലപ്പുറം ചെങ്ങാനി സ്വദേശിയായ ഡോ. മുസ്തഫ കാരുണ്യത്തിന്റെ കൈത്തിരിയേന്തി യാംബു പ്രവാസം ധന്യമാക്കി.
പ്രവാസി കുടുംബങ്ങളിലുള്ള മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഡോ. മുസ്തഫയുടെ കാരുണ്യസ്പർശത്തിൽ നിറഞ്ഞ സംതൃപ്തിയായിരുന്നുവെന്ന് ചികിത്സ ലഭിച്ച കുടുംബങ്ങൾ പറഞ്ഞു. സമീറ കളത്തിങ്ങലാണ് ഡോ. മുഹമ്മദ് മുസ്തഫയുടെ ഭാര്യ. മക്കൾ: മുഹമ്മദ് റയാൻ, മുഹമ്മദ് സയാൻ, മുഹമ്മദ് അയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

