യാംബു സെൻട്രൽ ഐ.സി.എഫ്, ആർ.എസ്.സി ഗ്രാൻഡ് ഇഫ്താർ
text_fieldsയാംബു സെൻട്രൽ കമ്മിറ്റി ഐ.സി.എഫ്, ആർ.എസ്.സി സംയുക്തമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ
യാംബു: യാംബുവിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ നേതാക്കളെയും പ്രവാസി മലയാളികളെയും പങ്കെടുപ്പിച്ച് യാംബു സെൻട്രൽ കമ്മിറ്റി ഐ.സി.എഫിന്റെയും ആർ.എസ്.സിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു. യാംബു ബിൻ ദിഹാഇസ് അപ്പാർട്മെൻറ് അങ്കണത്തിൽ നടന്ന സംഗമത്തിൽ ആഷിഖ് സഖാഫി പൊന്മള റമദാൻ സന്ദേശം നൽകി.
അലി കളിയാട്ടുമുക്ക്, അബ്ദുറഹ്മാൻ മയ്യിൽ എന്നിവർ സംസാരിച്ചു. കെ.കെ. മുഹമ്മദ് സഖാഫി, മുസ്തഫ കുന്നത്ത്, അബ്ദുൽ ഗഫൂർ ചെറുവണ്ണൂർ, മുഹമ്മദലി കുറുക്കോൾ, യൂസുഫ് മുക്കം, അബ്ദുൽ ഹകീം പൊന്മള, അബൂബക്കർ കുന്നംകുളം, അലി വയനാട്, ഹസൻ കാസർകോട്, ശരീഫ് കൊടുവള്ളി, ജംഷീർ നിലമ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

